Latest News
Loading...

ഹരിതവീഥിയിൽ മേലുകാവ്

 ഹരിത ശുചിത്വ സുന്ദര മേലുകാവ് എന്ന സ്വപ്നം സാക്ഷാത്കരിക്കുവാൻ മേലുകാവ് എന്ന മലയോര ഗ്രാമം തയ്യാറെടുക്കുന്നു. അതിനായി ഭരണസമിതിയുടെ മേൽനോട്ടത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ഹരിത ക്യാമ്പയിനിലൂടെ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നു. ആദ്യഘട്ടത്തിൽ പഞ്ചായത്തിലെ 13 വാർഡിലെയും മെമ്പർമാരുടെ നേതൃത്വത്തിൽ വാർഡ് തല വാട്ട്സ്ആപ് ഗ്രൂപ് വഴി പ്രചാരണം നടത്തുകയുണ്ടായി.

.ആരാധനാലയങ്ങൾ സ്കൂളുകൾ എന്നിവ വഴി ബോധവത്കരണം നടത്തുന്നതിൻ്റെ പഞ്ചായത്ത്തല ഉദ്ഘാടനം സെൻ്റ് തോമസ് യു പി സ്കൂൾ മേലുകാവ് ൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ അനുരാഗ് കെ ആർ ൻ്റെ അദ്ധ്യക്ഷതയിൽ ഓൺലൈൻ ആയി ചേർന്ന യോഗത്തിൽ ബഹുഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ റ്റി ജെ ബെഞ്ചമിൻ അവർകൾ നിർവ്വഹിച്ചു.
 ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി മറിയാമ്മ ഫെർണാണ്ടസ് ആശംസ അറിയിച്ചു. ശുചിത്വ മാലിന്യ സംസ്കരണം കുട്ടികളിലൂടെ, ഒരു തൈ നടാം നല്ല നാളേക്കു വേണ്ടി എന്നീ വിഷയങ്ങളിൽ കോട്ടയം ജില്ലാ ശുചിത്വമിഷൻ അസിസ്റ്റൻ്റ് കോ ഓർഡിനേറ്റർ ശ്രീ ഷാജി ജേക്കബ് , പരിസ്ത്ഥിതി സാമൂഹിക പ്രവർത്തകൻ ശ്രീ എബി ഇമ്മാനുവൽ എന്നിവർ ക്ലാസുകൾ നയിച്ചു. മേലുകാവ് വിഇഒ സുനിത്, ഹെഡ്മിസ്ട്രസ് സിസ്റ്റർ മരിയ എന്നിവർ സംസാരിച്ചു. 


.ഹരിത കർമ്മസേനയുടെ പ്രവർത്തനം ഹരിത കലണ്ടർ അനുസരിച്ചു നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ചില്ല്/ കുപ്പികളുടെ ശേഖരണത്തിൻ്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ റ്റി ജെ ബെഞ്ചമിൻ അവർകളുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ ജെറ്റോ ജോസ് നിർവ്വഹിച്ചു. യോഗത്തിൽ വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി പ്രസന്ന സോമൻ വാർഡ് മെമ്പർമാരായ അഖില മോഹൻ, തോമസ് വടക്കേൽ, ബിജു സോമൻ എന്നിവർ സംസാരിച്ചു.

        മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കോട്ടയം ജില്ലാ ജോയിൻ്റ് പ്രോഗ്രാം കോഓർഡിനേറ്ററും ഗ്രാമവികസന വകുപ്പ് ഡെപ്യൂട്ടി ഡവലപ്മെൻ്റ് കമ്മീഷണറുമായ ശ്രീ പി എസ് ഷിനോ, ഹരിത കേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ശ്രീ പി രമേശ്, ശുചിത്വ മിഷൻ കോഓർഡിനേറ്റർ ശ്രീ ഫിലിപ് ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് വിഭാഗങ്ങളും ഒത്തുചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. 

. ഹരിത കർമ്മ സേനയുടെ പ്രവർത്തനം 100 % നടപ്പിലാക്കി അജൈവ പാഴ്വസ്തുക്കൾ ശേഖരിച്ചും, MGNREGS ൻ്റെയും ശുചിത്വമിഷൻ്റെയും നേതൃത്വത്തിൽ എല്ലാ വീടുകളിലും സോക്ക് പിറ്റ് കമ്പോസ്റ്റ് പിറ്റ്, ബക്കറ്റ് കമ്പോസ്റ്റ് അടക്കമുള്ള ജൈവ മാലിന്യ സംസ്കരണ ഉപാധികൾ നൽകി ഹരിത ഭവനങ്ങളും വാർഡുകളും പ്രഖ്യാപിച്ച് പ്രകൃതിയെ സംരക്ഷിച്ചും ഹരിതകേരള മിഷൻ്റെ നേതൃത്വത്തിൽ തൈകൾ നട്ട് പരിപാലിച്ച് ഹരിതമേലുകാവ് ആക്കി മാറ്റുമെന്നും, 13 വാർഡ് മെമ്പർമാർ പഞ്ചായത്ത് സെക്രട്ടറി സെറീന അബ്ദുൾ അസീസ്, എച്ച് സി മധു ജി, ഈരാറ്റുപേട്ട ബിഡിഒ സക്കീർ ഹുസൈൻ ഇബ്രാഹിം, ജിഇഒ വിൻസൻ്റ്, വിഇഒ മാരായ സുനിത്, അനിത, ഹരിത കേരള മിഷൻ കോഓർഡിനേറ്റർ അൻഷാദ്, MGNREGS എ ഇ സുജൻ, ആശാ വർക്കർമാർ, ഹരിതകർമ്മ സേനാംഗങ്ങൾ നല്ലവരായ പ്രകൃതിയെ സ്നേഹിക്കുന്ന നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതികൾ നടപ്പിലാക്കുന്നത് എന്നും പ്രസിഡൻറ് അറിയിച്ചു.


Post a Comment

0 Comments