Latest News
Loading...

എലിക്കുളത്ത് യുഡിഎഫിന് വിജയം.

എലിക്കുളം പഞ്ചായത്ത് 14-ാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയിംസ് ചാക്കോ ജീരകത്തിലിന് 155 വോട്ടിന്റെ തകര്‍പ്പന്‍ ജയം. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തൊട്ടടുത്ത പതിനഞ്ചാം വാര്‍ഡില്‍ മാണി ഗ്രൂപ്പ് നിറുത്തിയ അപരന്മാര്‍ കാരണം അഞ്ച് വോട്ടിന് പരാജയപ്പെട്ട ജെയിംസിന് ഈ വിജയം ഒരു മധുര പ്രതികാരം കൂടിയായി മാറി. ഇത്തവണയും ജെയിംസിനെതിരെ അതെ അപരന്മാരെ തന്നെ നിര്‍ത്തിയെങ്കിലും എല്‍ഡിഎഫിന് വിജയിക്കാനായില്ല.

.കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥി ടോമി ഇടയോടിയെയാണ് ജയിംസ് പരാജയപ്പെടുത്തിയത്. LDF, UDF വ്യത്യാസമില്ലാതെ MP, MLA മാര്‍ മുതല്‍ സംസ്ഥാന നേതാക്കള്‍ വരെ വാര്‍ഡില്‍ പ്രചാരണത്തിനിറങ്ങിയിരുന്നു. മുന്‍ MLA J. A ചാക്കോയുടെ മകനായ ജെയിംസ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും, മുന്‍ എലിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റുമാണ്. 


.വിജയിച്ചിരുന്നുവെങ്കില്‍ പഞ്ചായത്ത് പ്രസിഡന്റ് ആകുമായിരുന്ന ടോമിയുടെ പരാജയം കേരള കോണ്‍ഗ്രസിന് തിരിച്ചടിയും അനുഗ്രഹവുമായി, പ്രസിഡന്റ് സ്ഥാനം വീതം വയ്‌ക്കേണ്ട സാഹചര്യം ഇനി ഇല്ലയെന്ന ആശ്വാസത്തിലാണ് CPM നേത്യത്വം. 



Post a Comment

0 Comments