Latest News
Loading...

പാലാ ജനറലാശുപത്രിയില്‍ ഇനി ഒ.പി ചികിത്സയ്ക്കും കോവിഡ് പരിശോധന


പാലാ ജനറല്‍ ആശുപത്രിയില്‍ ഒപി ചികിത്സ തേടിയെത്തുന്ന രോഗികളും ഇനി കോവിഡ് പരിശോധനയായ ആന്റിജന്‍ ടെസ്റ്റിന് വിധേയരാകണം. ജില്ലയില്‍ കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള നടപടി കൂടിയായിട്ടാണ് ഒപി ചികിത്സകള്‍ക്കും ടെസ്റ്റ് നിര്‍ബന്ധമാക്കുന്നത്. 


.കിടപ്പുരോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നേരത്തെ കോവിഡ് പരിശോധന ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇനി മുതല്‍ ഒപിയില്‍ ചികിത്സ തേടിയെത്തുന്നവര്‍ക്കും കൂടെയെത്തുന്നവര്‍ക്കും ആന്റിജന്‍ പരിശോധന നടത്തണമന്നൊണ് ജില്ലാ കളക്ടറുടെ ഉത്തരവ് വ്യക്തമാക്കുന്നത്. ഇതോടെ ആശുപത്രിയില്‍ പ്രവേശിക്കുന്നവരെല്ലാം ആന്റിജന്‍ പരിശോധന നടത്തണം. എന്നാല്‍ അത്യാഹിത വിഭാഗത്തില്‍ ഇത് ബാധകമല്ല. 

.പാലാ ജനറല്‍ ആശുപത്രിയില്‍ ഒപിയില്‍ ചികിത്സ തേടിയെത്തിവരും കൂടെയുള്ളവരും ആന്റിടജന്‍ പരിശോധനയ്ക്ക് വിധേയരായ ശേഷമാണ് ഡോക്ടറെ കാണുവാന്‍ സാധിച്ചത്. എന്നാല്‍ ആന്റിലജന്‍ പരിശോധനയുടെ ഫലം എത്താന്‍ വൈകുന്നതോടെ ഡോക്ടറെ കാണുവാന്‍  രോഗികള്‍ക്കു മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നുണ്ട്. പരിശോധനയ്ക്ക് എത്തിയവരുടെ തിരക്കുമൂലം പലര്‍ക്കും സാമൂഹിക അകലം പാലിക്കാനും കഴിയുന്നില്ല. 


Post a Comment

0 Comments