Latest News
Loading...

രണ്ടാം കോവിഡ് തരംഗം . പെറ്റി ഇനത്തിൽ ഈടാക്കിയത് 125 കോടിയിലേറെ രൂപ



കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ നിരത്തുകളിൽ പെറ്റി ബുക്കുമായി കറങ്ങുന്ന പൊലീസ് സംസ്ഥാന സർക്കാരിനൊരുക്കിയത് ചാകര കലക്ഷൻ.  രണ്ടാം കോവിഡ് തരംഗം നിയന്ത്രിക്കാനായി മാത്രം ജനങ്ങളിൽ നിന്നും പെറ്റി ഇനത്തിൽ സർക്കാർ ഈടാക്കിയത് 125 കോടിയിലേറെ രൂപ

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കുരുങ്ങി വരുമാനമില്ലാത്ത ജനങ്ങൾ പൊരുതി മുട്ടിയ മൂന്ന് മാസക്കാലത്താണ്, പൊലീസ് ഈ തുക, പെറ്റി ഇനത്തിൽ പിരിച്ചെടുത്തതെന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

രണ്ടാം തരംഗം നിയന്ത്രിക്കുന്നതിനുള്ള ലോക്ക്ഡൗൺ ഏർപ്പെടുത്തിയ മെയ് എട്ടു മുതൽ ഓഗസ്റ്റ് നാലിന് ഇളവുകൾ പ്രഖ്യാപിച്ചത് വരെയുള്ള കണക്കാണിത്. ഇക്കാലയളവിനിടെ 17.75 ലക്ഷം കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. ഇതിൽ 10.7 ലക്ഷം കേസുകൾ മാസ്ക്ക് ധരിക്കാത്തതിന് മാത്രമാണ്.





.മാസ്ക്ക് ധരിക്കാത്തതിന് പകർച്ച വ്യാധി നിയന്ത്രണ നിയമ പ്രകാരം അഞ്ഞൂറ് രൂപയാണ് പിഴ. 10.7 ലക്ഷം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ ഇതിൽ നിന്ന് 53.6 കോടി രൂപ പിഴയിനത്തിൽ ലഭിച്ചെന്നാണ് കണക്കാക്കുന്നത്.

ലോക്ക്ഡൗൺ ലംഘിച്ച് വാഹനം നിരത്തിലിറക്കിയതിന് രണ്ടായിരം രൂപ വച്ച് 46 കോടി പിഴ ഈടാക്കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ക്വാറൻറൈൻ ലംഘനത്തിനും രണ്ടായിരം രൂപയാണ് പിഴ. ഇത്തരത്തിൽ 5920 കേസാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സാമൂഹ്യ അകലം പാലിക്കാത്തതിനും കൂട്ടം കൂടിയതിനും അഞ്ഞൂറ് മുതൽ അയ്യായിരം വരെ ആണ് പിഴ


.4.7 ലക്ഷം കേസുകളാണ് സാമൂഹ്യ അകലം പാലിക്കാത്തതിനും മറ്റുമായി എടുത്തത്. 23 ലക്ഷം വാഹനങ്ങൾ ലോക്ക്ഡൗൺ ലംഘനത്തിൻറെ പേരിൽ പിടിച്ചെടുത്തു അഞ്ഞൂറ് രൂപ മുതൽ അയ്യായിരം വരെ ആണ് പകർച്ച വ്യാധി നിയന്ത്രണ നിയമ പ്രകാരം വിവിധ ലംഘനങ്ങൾക്ക് പിഴ പിഴയിനത്തിൽ ആകെ എത്ര ഈടാക്കി എന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല എങ്കിലും 125 കോടി മുതൽ 150 കോടി വരെ ആണ് ഇതെന്നാണ് റിപ്പോർട്ട്.


Post a Comment

0 Comments