Latest News
Loading...

മാളിക - ചേന്നാട് ദേവീക്ഷേത്രം - തിടനാട് റോഡ് പുനരുദ്ധരിക്കണം

മുന്നൂറിലധികം കുടുംബക്കാര്‍ ഉപയോഗിക്കുന്ന പാറത്തോട്, പൂഞ്ഞാര്‍, തിടനാട് എന്നീ മൂന്ന് ഗ്രാമപഞ്ചായ ത്തുകളിലൂടെ കടന്നുപോകുന്ന 9 കി.മീ ദൂരം വരുന്ന മാളിക - ചേന്നാട് ദേവീക്ഷേത്രം - തിടനാട് റോഡ് അറ്റ കുറ്റപ്പണികളോ, റീടാറിംഗോ നടന്നിട്ട് വര്‍ഷങ്ങളായി 1987-ല്‍ JRY. സ്‌കീംവഴി നിര്‍മ്മാണം ആരംഭിച്ച് ജനപങ്കാളിത്തത്തോടെ  പണി പൂര്‍ത്തീകരിച്ചതും ഈ കാലഘട്ടത്തില്‍ത്തന്നെ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തിട്ടുള്ളതുമാണ് ഈ റോഡ്.


.പൊതുമാരമത്ത് വകുപ്പ് ഏറ്റെടുത്തതിനുശേഷം കാലാനുസൃതമായി നടത്തേണ്ടിയിരുന്ന അറ്റകുറ്റപ്പണി കളും റീടാറിങ്ങും നടത്താത്തിനാല്‍ വാഹനഗതാഗതയോഗ്യമോ, സഞ്ചാരയോഗ്യമോ അല്ല. ഈ റോഡിലൂടെ ഈരാറ്റുപേട്ട ksrtc ഡിപ്പോയില്‍ നിന്നും നടത്തിവന്നിരുന്ന ബസ് സര്‍വ്വീസ് കഴിഞ്ഞ മൂന്ന് വര്‍ഷമായി നിര്‍ത്ത ലാക്കിയിരിക്കുകയാണ്.

പൈക, തിടനാട്, ഈരാറ്റുപേട്ട, പെരുനിലം, ചേന്നാട് പ്രദേശങ്ങളില്‍നിന്നും ശബരിമല തീര്‍ത്ഥാടനകേന്ദ്രത്തിലേയ്ക്കും നിര്‍ദ്ദിഷ്ട എരുമേലി വിമാനത്താവളത്തിലേയ്ക്കും എത്തുന്നതിന് ഏറ്റവും ദൂരം കുറഞ്ഞതും മറ്റ് റോഡുകള്‍ക്ക് സമാന്തരമായതുമായ ഏക റോഡാണ്. 

.ഈ റോഡിന്റെ പുനരുദ്ധാരണം സംബന്ധിച്ച് കഴിഞ്ഞ കുറേക്കാലങ്ങളായി ബന്ധപ്പെട്ട അധികാരികളെ നിരവധി തവണ സമീപിച്ചു എങ്കിലും നാളിതുവരെ യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ല. പൊതുമരാമത്ത് വകുപ്പ് റോഡായതിനാല്‍ പഞ്ചായത്ത് ഫണ്ടുകളും അറ്റകുറ്റപ്പണികള്‍ക്ക് ലഭിക്കുന്നില്ല.

റോഡിന്റെ റീടാറിംഗ് അടക്കമുള്ള പണികള്‍ പൂര്‍ത്തീകരിച്ച് നിര്‍ത്തിവച്ച KSRTC ബസ് സര്‍വ്വീസ് പുനരാരംഭിച്ച് ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സതീഷ്‌കുമാര്‍, പഞ്ചായത്ത് അംഗം ഓള്‍വിന്‍ തോമസ്, പത്മനാഭന്‍നായര്‍ കുന്നപ്പള്ളില്‍, ഭാസ്‌കരന്‍ നായര്‍ വടക്കേവീട്ടില്‍, അനില്‍കുമാര്‍ കൊല്ലംപറമ്പില്‍, ജോസ് ജോര്‍ജ് തുടങ്ങിയവര്‍ പൂഞ്ഞാര്‍ എം.എല്‍.എ. സെബാസ്റ്റ്യന്‍ കുളത്തിങ്കലിന് നിവേദനം നല്‍കി.



Post a Comment

0 Comments