Latest News
Loading...

കടപ്പാട്ടൂർ- പന്ത്രണ്ടാം മൈൽ ബൈപ്പാസിൽ അപകടം

പാലാ കടപ്പാട്ടൂർ- പന്ത്രണ്ടാം മൈൽ  ബൈപ്പാസിൽ ഇന്ന് പുലർച്ചെ 6.45 ഓടെ കാർ നിയന്ത്രണം വിട്ട്  റബ്ബർത്തോട്ടത്തിലേക്ക് മറിഞ്ഞ് 5 പേർക്ക് പരിക്ക്. 2 സ്ത്രീകൾ ഉൾപ്പെടെ 5 പേരാണ് കാറിലുണ്ടായിരുന്നത്. പാമ്പാടി സ്വദേശികളാണെന്നാണ് സൂചന. 

.പാലാ ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഒരു സ്ത്രീയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.ഒരു ദീർഘയാത്ര കഴിഞ്ഞ് സ്വദേശത്തേക്ക് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടതെന്ന് കരുതുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണെന്നാണ് സൂചന.പാലാ പോലീസും സ്ഥലത്തെത്തിയിരുന്നു.

.




Post a Comment

0 Comments