Latest News
Loading...

പൂഞ്ഞാര്‍ അടിവാരത്തേയ്ക്ക് ബസ് സര്‍വീസ് പുനരാരംഭിക്കുന്നു

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സര്‍വ്വീസ് നിര്‍ത്തിയ വാഹനങ്ങള്‍ക്ക് നാളെ മുതല്‍ അടിവാരത്തേക്ക് സര്‍വ്വീസ് പുനരാരംഭിക്കുന്നതിന് തടസമില്ലെന്ന് പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോര്‍ജ് മാത്യു അറിയിച്ചു. കോവിഡ് സാഹചര്യം മൂലം വാഹനങ്ങള്‍ കുടമുരുട്ടി കൊണ്ട് സര്‍വ്വീസ് അവസാനിപ്പിച്ചിരുന്നു. 


.രോഗ വ്യാപനം കുറഞ്ഞതിനാല്‍ വാഹനങ്ങള്‍ക്ക് ഏര്‍പെടുത്തിയിരുന്ന നിയന്തണത്തില്‍ ഇളവ് വരുത്തുന്നതില്‍ തടസമില്ലെന്ന് പൊലീസും വ്യക്തമാക്കി. സ്വകാര്യ ബസുടമകളെയും KSRTC അധികൃതരെയും ഇക്കാര്യമറിയിച്ചിട്ടുണ്ടെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. KSRTC ഉച്ച കഴിഞ് സര്‍വ്വീസ് ആരംഭിക്കും.

.



Post a Comment

0 Comments