Latest News
Loading...

അങ്കണവാടി ജീവനക്കാർ പ്രതിഷേധ ധർണ്ണ നടത്തി


കോട്ടയം : അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം പ്രതിമാസ ശമ്പളമാക്കി നൽകുക, പ്രതിമാസ വേതനം 21000 രൂപയാക്കി വർദ്ധിപ്പിച്ചുനൽകുക. കോവിഡ് സന്നദ്ധപ്രവർത്തനങ്ങളുടെ ആനുകൂല്യങ്ങൾ നൽകുക, ഭക്ഷ്യവസ്തുക്കൾ വീടുകളിൽ എത്തിക്കാൻ വണ്ടിക്കൂലി അനുവദിക്കുക. അങ്കണവാടികൾക്ക് മൊബൈലിനുപകരം ലാപ്ടോപ് അനുവദിച്ചുനൽകുക. 

...SSLC പാസ്സായ മുഴുവൻ ഹെൽപ്പർമാരെയും വർക്കർമാരായി പ്രമോഷൻ നൽകി നിയമിക്കുക. വർദ്ധിപ്പിച്ച വേതനം കുടിശ്ശിഖ തീർത്തുനൽകുക. അമിതഭാരം വരുത്തുന്ന മറ്റ് ഡ്യൂട്ടികളിൽ നിന്നും അങ്കണവാടി ജീവനക്കാരെ ഒഴിവാക്കുക. ക്ഷേമനിധി പ്രയോഗികമായി പരിഷ്കരിക്കുക. അങ്കണവാടി ജീവനക്കാർക്ക് സൗജന്യ യാത്രാ സൗകര്യം അനുവദിക്കുക. ജീവനക്കാർക്ക് ESI, PF ആനുകൂല്യങ്ങൾ ലഭ്യമാക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ...

...അങ്കണവാടി വർക്കേഴ്സ് & ഹെല്പേഴ്സ് യൂണിയൻ AITUC സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പ്രതിഷേധ ധർണ്ണ സാമൂഹ്യ നീതി വകുപ്പ് കോട്ടയം ജില്ലാ ഓഫീസിനു മുൻപിൽ സിന്ധുമോൾ സി. റ്റി യുടെ അധ്യക്ഷതയിൽ യൂണിയൻ സംസ്ഥാന വർക്കിംഗ്‌ കമ്മിറ്റി അംഗം എം ജി ശേഖരൻ ഉൽഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ബിനുമോൾ കെ കെ, സുനില, ശോഭന പി പി, അനില കെ ആർ, ഷീബ റ്റി കെ, തീക്കോയി പഞ്ചായത്ത് മെമ്പർ രതീഷ് പി എസ് എന്നിവർ പ്രസംഗിച്ചു.


Post a Comment

0 Comments