Latest News
Loading...

ഈരാറ്റുപേട്ടയിൽ 2200 പാക്കറ്റ് ബീഡി പിടികൂടി

വിവിധ കമ്പനികളുടെ പേരിൽ വ്യാജബീഡി നിർമിച്ച് വിതരണം നടത്തിയിരുന്ന കേന്ദ്രം റെയ്ഡ് ചെയ്ത് 2200 പാക്കറ്റ് ബീഡി ഈ രാറ്റുപേട്ട പോലീസ് പിടികൂടി. കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. 
.ഈരാറ്റുപേട്ട സ്വദേശി കടുവാമൂഴി വാക്കാപറമ്പ് കുന്തീപ്പറമ്പിൽ ജാഫർ എന്നയാളും കൂട്ടാളികളും ജില്ലയിൽ ഉടനീളം വ്യാജ പുകയില ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നതായായിരുന്നു വിവരം. തുടർന്ന് ഇയാളുടെ നീക്കങ്ങൾ ജില്ലാ നർക്കൊട്ടിക് സെല്ലും പോലീസും നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്നാണ് ഇയാളുടെ വാക്കാപറമ്പിലുള്ള വീട് റെയ്ഡ് ചെയ്തത്. ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. 

.ഇത്തരത്തിൽ വ്യാജ ബീഡി വിതരണം ചെയ്ത വഴി നികുതിയിനത്തിൽ സർക്കാരിന് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. ഈരാറ്റുപേട്ട ഇൻസ്പെക്ടർ പ്രസാദ് എബ്രഹാം വർഗീസിന്റെ നേതൃത്വത്തിൽ എസ്.ഐ ഷാബു മോൻ , പോലീസ് ഉദ്യോഗസ്ഥരായ ജിനു, പ്രിയ, തോംസൺ, ശ്രീജിത്ത് , ഷെമീർ , ഷിബു എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.


Post a Comment

0 Comments