Latest News
Loading...

ആസ്പയര്‍ 2021 അവാര്‍ഡ് സമര്‍പ്പണം നടന്നു

പാലാ നിയോജക മണ്ഡലത്തില്‍ നിന്നും പത്താം ക്ലാസ്സിലും പന്ത്രണ്ടാം ക്ലാസ്സിലും എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ കെ എം മാണി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ആദരിച്ചു. മികച്ച വിജയം നേടി നാടിന്റെ യശ്ശസ്സുയര്‍ത്തിയവര്‍ക്ക് പ്രോല്‍സാഹനം നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് 'ആസ്പയര്‍ 2021 സംഘടിപ്പിച്ചത് .


.ഉന്നത വിജയം നേടിയ വിദ്യാത്ഥികളെ അനുമോദിക്കുകയും മെമന്റോയും പ്രശസ്തിപത്രവും നല്‍കുകയും ചെയ്യുന്ന ചടങ്ങ് പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ്ബ് മുരിക്കന്‍ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജോസ് കെ മാണി അധ്യക്ഷനായിരുന്നു. 

.മുന്‍സിപ്പല്‍ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞാറെക്കര, കത്തീഡ്രല്‍ ഫെറോന ചര്‍ച്ച് വികാരി ഫാദര്‍ സെബാസ്റ്റ്യന്‍ വെട്ടുകല്ലില്‍, സെന്റ് തോമസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ടി.സി തങ്കച്ചന്‍, സെന്റ് തോമസ് HSS പ്രിന്‍സിപ്പല്‍ മാത്യു M കുരിയാക്കോസ്, വാര്‍ഡ് കൗണ്‍സിലര്‍ ബിജി ജോജോ, സെന്റ് തോമസ് എച്ച്എസ്എസ് ഹെഡ്മാസ്റ്റര്‍ ജോര്‍ജ്ജ് ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു



Post a Comment

0 Comments