Latest News
Loading...

ഇല്ലിക്കൽ കല്ലിൽ അടിയന്തരമായി മൊബൈൽ ടവർ സ്ഥാപിക്കണം: യൂത്ത്ഫ്രണ്ട് എം തലനാട്.

തലനാട് : ജനഅധിവാസ മേഖലയും ടൂറിസ്റ്റ് കേന്ദ്രം സ്ഥിതി ചെയുന്നതുമായ ഇല്ലിക്കൽകല്ലിൽ മൊബൈൽ ടവർ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അധികാരികൾ അടിയന്തര മായി നടപടികൾ സ്വീകരിക്കണമെന്ന് യൂത്ത്ഫ്രണ്ട് എം തലനാട് മണ്ഡലം പ്രസിഡന്റ്‌ ടോമിൻ നെല്ലുവേലിൽ ആവശ്യപ്പെട്ടു.

പതിറ്റാണ്ടുകളായി ഈ പ്രദേശത്തെ ജനങ്ങൾ അനുഭവിക്കുന്ന ഈ പ്രശനത്തിനു പരിഹാരം ഉണ്ടാകണമെന്നും ഓൺലൈൻ ക്ലാസ്സുകളിലേക് വിദ്യാഭ്യാസം മാറുകകൂടി ചെയ്തപ്പോൾ മലയോര മേഖലയിൽ പെടുന്ന ഈ പ്രദേശത്തെ കുട്ടികളെ ഒറ്റപ്പെടുത്തരുതെന്നും ടോമിൻ നെല്ലുവേലിൽ പറഞ്ഞു. എന്തെങ്കിലും സംഭവിച്ചാൽ ഒന്നു ആശുപത്രിയിൽ പോകാൻ വാഹനം വിളിക്കാൻ പോലും ഈ പ്രദേശത്തു നിലവിലെ സാഹചര്യത്തിൽ സാധ്യമല്ല.

ടൂറിസ്റ്റ് കേന്ദ്രംആയ ഇല്ലിക്കൽ കല്ലിൽ എത്തുന്ന ആർക്കും നെറ്റ് വർക്ക്‌ സംവിധാനം ലഭ്യമല്ല. വാഹനം അപകടത്തിൽ പെടുകയോ,പഞ്ചർ ആവുകയോ ചെയ്താൽ മറ്റൊരാളെ സഹായത്തിനു വിളിക്കാൻ പോലും പറ്റാത്ത സാഹചര്യം വലിയ വെല്ലുവിളിയാണ്. കിലോമീറ്ററുകൾ നടന്നു താഴ്ഭാഗത്തു എത്തിയെങ്കിൽ മാത്രമാണ് റേഞ്ചും ഇന്റർനെറ്റ്‌ സംവിധാനവും ലഭിച്ചു ഫോണിൽ ബന്ധപെടാൻ കഴിയുന്നത്. ഇത് ഇവിടെ എത്തുന്ന ടൂറിസ്റ്റ്കളോട് കൂടിയുള്ള വെല്ലുവിളി ആണ്.




ഇല്ലിക്കൽ കല്ല്, പേര്യംമല ഭാഗത്തു ടവർ സ്‌ഥാപിക്കുവാൻ മൗനം വെടിഞ്ഞ് ബന്ധപ്പെട്ട അധികാരികൾ സത്വര നടപടികൾ ആരംഭിക്കണമെന്നും മേലടുക്കം,വെള്ളാനി ഭാഗങ്ങളിൽ നെറ്റ്‌വർക്ക് റേഞ്ച് കൂട്ടണമെന്നും യൂത്ത്ഫ്രണ്ട് എം തലനാട് മണ്ഡലം കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ്‌ ടോമിൻ നെല്ലുവേലിൽ ആവശ്യപ്പെട്ടു.കേരള കോൺഗ്രസ്സ് എം മേലുകാവ് മണ്ഡലം പ്രസിഡന്റ്‌ സണ്ണി വടക്കെമുളഞ്ജനാൽ, കെ സി എം തലനാട് മണ്ഡലം പ്രസിഡന്റ്‌ സലിം യാക്കിരിയിൽ പഞ്ചായത്ത്‌ മെമ്പർ വത്സമ്മ ഗോപിനാഥ് സുനിൽ കിഴക്കേടത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments