Latest News
Loading...

കനത്ത മഴയും കാറ്റും. പാതാന്പുഴയില്‍ വീടിന് മുകളില്‍ മരം വീണു


ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കേരളത്തില്‍ അനുഭവപ്പെടുന്ന ശക്തമായ മഴയിലും കാറ്റിലും പരക്കെ നാശനഷ്ടം. മധ്യകേരളത്തില്‍ വിവിധയിടങ്ങളില്‍ കാറ്റ് നാശം വിതച്ചു. പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ പാതാന്പുഴ അരുവിക്കച്ചാല്‍ ഭാഗത്ത് കാറ്റില്‍ മരം വീണ് വീടിന് നാശനഷ്ടമുണ്ടായി. 

അന്പഴത്തുങ്കല്‍ മാത്യുവിന്‍റെ വീടിന് മുകളിലേയ്കാണ് ആഞ്ഞിലി മരം കടപുഴകി വീണത്. ചെറിയ മരമായിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. അയല്‍വാസിയുടെ പുരയിടത്തില്‍ നിന്നിരുന്ന മരമാണ് വീടിന് മുകളിലേയ്ക് പതിച്ചത്. 



രാവിലെ എട്ട് മണിയോടെയാണ് പ്രദേശത്ത് ശക്തമായ കാറ്റ് വീശിയത്. നിരവദി വൈദ്യുതി ലൈനുകളിലേയ്കും മരം വീണിട്ടുണ്ട്. ഇതോടെ പ്രദേശത്ത് വൈദ്യുതി മുടങ്ങിയിരിക്കുകയാണ്. 

മ​ധ്യ​കേ​ര​ള​ത്തി​ൽ ശ​ക്ത​മാ​യ മ​ഴയാണ് ഇന്ന് രേഖപ്പെടുത്തിയത്. എ​റ​ണാ​കു​ളം, ഇ​ടു​ക്കി, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ ക​ന​ത്ത മ​ഴ​യാ​ണ് പെ​യ്ത​ത്. മ​ഴ​യോ​ടൊ​പ്പം എ​ത്തി​യ കാ​റ്റി​ലും എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ വ്യാ​പ​ക​നാ​ശം റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​ടു​ക്കി പ​ടി​ഞ്ഞാ​റേ കോ​ടി​ക്കു​ള​ത്ത് ഒ​ട്ടേ​റെ വീ​ടു​ക​ള്‍​ക്ക് മു​ക​ളി​ല്‍ മ​രം​വീ​ണു. മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി പ​ല​യി​ട​ത്തും ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. വ്യാ​പ​ക കൃ​ഷി​നാ​ശ​വു​മു​ണ്ട്.


Post a Comment

0 Comments