Latest News
Loading...

പ്രതിഷേധ സമരം സംഘടിപ്പിച്ചു.

ഈരാറ്റുപേട്ട : ആയുധ നിർമ്മാണ രംഗത്തെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, പണിമുടക്കിനെതിരെയുള്ള കരിനിയമം പിൻവലിക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. പൂഞ്ഞാർ ഏരിയായിൽ 86 കേന്ദ്രങ്ങളിൽ സമരം നടന്നു. പൂഞ്ഞാർ തെക്കേക്കര പോസ്റ്റ്‌ ഓഫിസിന് മുൻപിൽ നടന്ന സമരം സിഐടിയൂ ജില്ലാ വൈസ് പ്രസിഡന്റ്‌ ജോയ് ജോർജ് ഉദ്‌ഘാടനം ചെയ്തു. 


.സിപിഐ എം പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ് കൊല്ലപ്പള്ളിയിലും, ജില്ലാ കമ്മിറ്റി അംഗം രമ മോഹൻ പൂഞ്ഞാർ പനച്ചിക്കപ്പാറയിലും, എഐടിയൂസി ജില്ലാ വൈസ് പ്രസിഡന്റ്‌ എംജി ശേഖരൻ കളത്തുകടവിലും, മണ്ഡലം സെക്രട്ടറി പി എസ് ബാബു തലനാടും സമരം ഉദ്‌ഘാടനം ചെയ്തു.

.


Post a Comment

0 Comments