Latest News
Loading...

ജില്ലാതല സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സെലക്ഷന്‍

കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സിലിനു കീഴില്‍ വിവിധ ജില്ലകളില്‍ സ്‌കൂള്‍, പ്ലസ് വണ്‍, കേന്ദ്രീകൃത സ്‌പോര്‍ട്‌സ് അക്കാഡമി (കോളേജ്) എന്നിവിടങ്ങളിലേക്ക് 2021 -22 അധ്യയന വര്‍ഷത്തേക്ക് കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള ജില്ലാതല സെലക്ഷന്‍ ജൂലൈ 14 , 15 തീയ്യതികളില്‍ പാലാ മുനിസിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ നടക്കും.

 14ന് അത്‌ലറ്റിക്‌സ്, വോളിബോള്‍ എന്നിവയിലും 15 ന് ഫുട്‌ബോളിലുമാണ് സെലക്ഷന്‍. ബാസ്‌കറ്റ്‌ബോള്‍, നീന്തല്‍ ബോക്‌സിംഗ്, ജൂഡോ, ഫെന്‍സിംഗ്, ആര്‍ച്ചറി, റസിലിംഗ്, തായ്‌ക്കോണ്ടോ, സൈക്ലിംഗ്, നെറ്റ്‌ബോള്‍, ഹോക്കി, കബഡി, ഖോ -ഖോ, ഹാന്‍ഡ്‌ബോള്‍, കനോയിംഗ് - കയാക്കിംഗ്, റോവിംഗ് എന്നീ ഇനങ്ങളിലുള്ളവര്‍ 27ന് ഇതേ വേദിയില്‍ നടക്കുന്ന സോണല്‍ സെലക്ഷനിലാണ് പങ്കെടുക്കേണ്ടത്. 



നിലവില്‍ ഏഴ്, എട്ട് ക്ലാസുകളില്‍ പഠിക്കുന്നവര്‍ ജില്ലാതല സെലക്ഷനില്‍ പങ്കെടുക്കുന്നതിന് പ്രായം, പഠിക്കുന്ന ക്ലാസ് എന്നിവ തെളിയിക്കുന്ന സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റും പ്ലസ് വണിലേക്കും കേന്ദ്രീകൃത കോളേജ് സ്‌പോര്‍ട്‌സ് അക്കാഡമികളി ലേയ്ക്കുമുള്ള സെലക്ഷന് ജനന സര്‍ട്ടിഫിക്കറ്റ്, യോഗ്യതാ പരീക്ഷയുടെ ഹാള്‍ ടിക്കറ്റ്, കായിക മികവ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ ഹാജരാക്കണം.

 വിദ്യാര്‍ഥികള്‍ നിശ്ചിത തീയതികളില്‍ രാവിലെ 8.30ന് പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ എത്തണമെന്നും കോവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ പൂര്‍ണമായി പാലിച്ച് സെലക്ഷനില്‍ പങ്കെടുക്കണമെന്നും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. ഫോണ്‍- 0481 - 2563825


Post a Comment

0 Comments