Latest News
Loading...

മഴ പുഴ നിരീക്ഷണത്തിന് ജനകീയ കൂട്ടായ്മയ്ക്ക് ഒപ്പം അരുവിത്തറ കോളേജ്


മീനച്ചിൽ റിവർ റെയിൻ മോണിറ്ററിങ്ങിനായി മീനച്ചിലാറിന്റെ വൃഷ്ടിപ്രദേശങ്ങളിൽ 100 പുതിയ മഴമാപിനികളും കൂടാതെ മീനച്ചിലാറ്റിൽ വിവിധ സ്ഥലങ്ങളിൽ ജല സ്കെയിലുകളും സ്ഥാപിക്കുന്നതിന്റെ ഔദ്യോഗിക ഉദ്ഘാടനം ജൂലൈ 15 ന് (15.07.2021) അരുവിത്തറ സെൻറ് ജോർജ് കോളേജിൽ ബഹുമാനപ്പെട്ട കേരള കൃഷി മന്ത്രി ജീ പ്രസാദ് അവറുകൾ നിർവഹിക്കും. ഇന്ത്യയുടെ വാട്ടർമാൻ എന്നറിയപ്പെടുന്ന ഡോ. രാജേന്ദ്ര സിംഗ് മുഖ്യ പ്രഭാഷണം നടത്തും.

അരുവിത്തറ സെൻറ് ജോർജ് കോളേജും, മീനച്ചിൽ നദി സംരക്ഷണ സമിതിയും, ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജിയും, കേരള പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റും, സെന്റ്. ഗിറ്റ്സ് എൻജിനീയറിങ് കോളേജും, തോപ്പ്സ് ടെക്നോളജീസും, സമൂഹമാധ്യമ കൂട്ടായ്മകളായ സേവ് മീനച്ചിലാർ, മീനച്ചിൽ റിവർ റെജുവേഷൻ ക്യാമ്പയിൻ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളായ പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തലനാട് , തലപ്പലം, തീക്കോയി, മൂന്നിലവ്, ഭരണങ്ങാനം, ഈരാറ്റുപേട്ട എന്നിവയും കൈകോർത്തു നടപ്പാക്കുന്നതാണ് ഈ പദ്ധതി. 

കാലാവസ്ഥ നിരീക്ഷണത്തിലും ദുരന്തനിവാരണ ത്തിലും അക്കാദമിക സ്ഥാപനങ്ങളെ ജനകീയകൂട്ടായ്മ കളുമായി കോർത്തിണക്കിക്കൊണ്ട് കേരളത്തിനു തന്നെ മാതൃകയാക്കാവുന്ന ഒരു മഴ പുഴ നിരീക്ഷണ പരിപാലന സംവിധാനമാണ് ഈ സംയുക്ത സംരംഭം മുന്നോട്ടുവയ്ക്കുന്നത്.


ചടങ്ങിൽ കോളേജ് മാനേജർ റവ. ഡോ. അഗസ്റ്റിൻ പാലക്കാപറമ്പിൽ അധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, ബർസാറും കോഴ്സ് കോർഡിനേറ്ററുമായ റവ. ഫാ. ജോർജ് പുല്ലുകാലായിൽ, മീനച്ചിൽ നദി സംരക്ഷന സമിതി പ്രസിഡൻ്റ് ഡോ. എസ്. രാമചന്ദ്രൻ, എം.ആർ.അർ.എം. കോർഡിനേറ്റർ എബി പൂണ്ടിക്കുളം, ഐ.ക്യു.എ.സി. കോർഡിനേറ്റർ ഡോ. ജിലു ആനി ജോൺ തുടങ്ങിയവർ സംസാരിക്കും.


Post a Comment

0 Comments