Latest News
Loading...

പെൻസിൽ തുമ്പിൽ വിസ്മയം തീർത്ത വിദ്യാർത്ഥിക്ക് അരുവിത്തുറ കോളേജിൻറെ ആദരം

പെൻസിൽ തുമ്പിൽ വിസ്മയം തീർത്ത ഏഷ്യ ബുക്ക്സ് ഓഫ് റെക്കോർഡിൽ ഇടം നേടിയ വിദ്യാർത്ഥി ടിബിൻ തോമസിന് മാതൃകലാലയമായ അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൻറെ ആദരം. ഏറ്റവും കൂടുതൽ കായിക താരങ്ങളുടെ പേരുകൾ പെൻസിൽ കാർവിങ്ങിലൂടെ ചുരുങ്ങിയ സമയം കൊണ്ട് രൂപകൽപ്പന ചെയ്തത് വഴിയാണ് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്. കൂടാതെ ടിബിൻ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്, വിയറ്റ്നാം ബുക്ക് ഓഫ് റെക്കോർഡ്സ്, നേപ്പാൾ ബുക്ക് ഓഫ് റെക്കോർഡ്സ്, ബംഗ്ലാദേശ് ബുക്ക് ഓഫ് റെക്കോർഡ്സ്, ഐ.പി.എസ്.എ എന്നിവിടങ്ങളിലും റെക്കോർഡ് നേടിയിട്ടുണ്ട്. 


.മൈക്രോ ആർട്ട് കലയിൽ (പെൻസിൽ കൊത്തുപണി) തൽപ്പരനായ റ്റിബിൻ ആ കലയിലൂടെ തന്നെ സമൂഹത്തിന് രോഗവ്യാപനത്തെ കുറിച്ചും, സാമൂഹിക അകലം പാലിക്കേണ്ടതിനെ കുറിച്ചും ബോധവൽക്കരണം നടത്തി ശ്രദ്ധനേടിയിരുന്നു. അരുവിത്തറ സെൻറ് ജോർജ് കോളേജിലെ ബി.സി.എ. അവസാന വർഷ ബിരുദ വിദ്യാർത്ഥിയാണ് ടിബിൻ തോമസ്. ഗിന്നസ് റെക്കോർഡ്സിൽ ഇടം നേടുക എന്നതാണ് തൻ്റെ അടുത്ത ലക്ഷ്യമെന്നും ടിബിൻ പറഞ്ഞു.

.റെക്കോർഡ് നേടിയ ടിബിനെ കോളേജ് മാനേജർ വെരി. റവ. ഡോ. അഗസ്റ്റിൻ പാലക്കാപറമ്പിൽ അഭിനന്ദിച്ചു. ചടങ്ങിൽ വെച്ച് പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ മൊമെൻ്റോയും പാരിതോഷികവും നൽകി. ചടങ്ങിൽ ബർസാറും കോഴ്സ് കോർഡിനേറ്ററുമായ റവ. ഫാ. ജോർജ് പുല്ലുകാലായിൽ, ഐ.ക്യു.എ.സി. കോർഡിനേറ്റർ ഡോ. ജിലു ആനി ജോൺ, സ്റ്റാഫ് സെക്രട്ടറി ഡോ. സിബി ജോസഫ് എന്നിവർ സംസാരിച്ചു.


Post a Comment

0 Comments