Latest News
Loading...

സുപ്രീംകോടതിയില്‍ സര്‍ക്കാരിന് തിരിച്ചടി.


നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി കേ​സി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ക​ന​ത്ത തി​രി​ച്ച​ടി. കൈ​യാ​ങ്ക​ളി കേ​സ് അ​വ​സാ​നി​പ്പി​​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​രി​ന്‍റെ ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി. കേ​സി​ലെ എ​ല്ലാ പ്ര​തി​ക​ളും വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്നും ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ര​ണ്ടം​ഗ ബെ​ഞ്ച് വി​ധി​ച്ചു.


.കോടതിവിധി അംഗീകരിക്കുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. കോടതി കേസിന്‍റെ വിശദാംശങ്ങളിലേയ്ക്ക്ക് പോയിട്ടില്ല. വിശദാംശങ്ങള്‍ കിട്ടിയശേഷം കൂടുതല്‍ പ്രതികരിക്കും. വിചാരണകോടതിയില്‍ ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കും. ഏത് സാഹചര്യത്തിലാണ് ഇത്തരം സംഭവമുണ്ടായതെന്ന് വിശദീകരിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു.

.അതേസമയം, മന്ത്രി വി ശിവന്‍കുട്ടി രാജിവെയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. തങ്ങള്‍ ഉന്നയിച്ച അതേ വാദമാണ് കോടതിയും മുന്നോട്ട് വച്ചത്. നിയമസഭാ അംഗങ്ങള്‍ക്ക് ലഭിക്കുന്ന പരിരക്ഷ കുറ്റകൃത്യങ്ങള്‍ക്ക് നല്കാനാവില്ല. വിചാരണനേരിടുന്ന ആള്‍ മന്ത്രി സ്ഥാനത്ത് തുടരുന്നത് ധാര്‍മികമായും നിയമപരമായും തെറ്റാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.


Post a Comment

0 Comments