Latest News
Loading...

പാണ്ടിയന്മാവ് വളവിൽ സുരക്ഷ ആവശ്യപ്പെട്ട് RIC എംഡി യ്ക്ക് കത്തയച്ചു


 ഈരാറ്റുപേട്ട-മുട്ടം റോഡിൽ പാണ്ടിയന്മാവ് വളവ് അപകട ഭീഷണിയാവുന്നു. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെട്ടത്. മുപ്പത് ടൺ കല്ലുമായി വന്ന ലോറിയാണ് ഇന്ന് അപകടത്തിൽപ്പെട്ടത്. ഈ വളവിന് താഴെ ഭാഗത്തായി മൂന്നു വീടുകളും ഉണ്ട്.

 അടുത്തിടെ നിർമ്മിച്ച സംരക്ഷണ ഭിത്തിയിൽ തട്ടി നിന്നതുകൊണ്ടാണ് വലിയ അപകടം ഒഴിവായത്. കല്ലു ഉപയോഗിച്ച് നിർമ്മിച്ച സംരക്ഷണഭിത്തി പൂർണ്ണമായും തകരുകയും ചെയ്തു.

.വീടുകൾ സംരക്ഷിക്കുന്നതിനും അപകടമുണ്ടാകുമ്പോൾ വാഹനങ്ങൾ താഴേക്ക് പോകുന്നത് ഒഴിവാക്കുന്നതിനുമായി അഞ്ചടി ഉയരത്തിൽ എങ്കിലും കോൺക്രീറ്റ് സംരക്ഷണഭിത്തി അടിയിന്തിരമായി നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലം സന്ദർശിച്ച ജില്ലാ പഞ്ചായത്ത് അംഗം അഡ്വ ഷോൺ ജോർജ് റോഡിന്റെ നിർമ്മാണ ചുമതലയുള്ള റോഡ് ഇൻഫ്രാസ്ട്രക്ച്ചർ കമ്പനി കേരള ലിമിറ്റഡ് മാനേജിങ് ഡയറക്ടർക്ക് കത്ത് അയച്ചു . 

.മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ജെ ബെഞ്ചമിൻ പഞ്ചായത്തംഗങ്ങളായ പ്രസന്ന സോമൻ, ഷീബാമോൾ ജോസഫ്, തോമസ് സി വടക്കേൽ, ബിജു സോമൻ, ബിൻസി ടോമി,ഡെൻസി ബിജു എന്നിവരും ഷോൺ ജോർജിന്റെ ഒപ്പം ഉണ്ടായിരുന്നു...


Post a Comment

0 Comments