Latest News
Loading...

കുടിവെള്ള പദ്ധതികളുടെ നിർമ്മാണത്തിനും പുനരുദ്ധാരണത്തിനും പ്രഥമ പരിഗണന നൽകും : രാജേഷ് വാളിപ്ലാക്കൽ

പുതിയ കുടിവെള്ള പദ്ധതികളുടെ നിർമ്മാണത്തിനും നിലവിലുള്ളവയുടെ പുനരുദ്ധാരണത്തിനും ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡി വിഷനിൽ പ്രഥമ പരിഗണന നൽകുമെന്ന് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു. കരൂർ പഞ്ചായത്ത് കാഞ്ഞിരത്തും പാറ ഗംഗ കുടിവെള്ള പദ്ധതിയുടെ പുനരുദ്ധാണവുമായി ബന്ധപ്പെട്ട് നടന്ന അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കഴിഞ്ഞ നാലുവർഷമായി കുടിവെള്ള വിതരണം മുടങ്ങി കിടന്ന പദ്ധതിക്ക് ജില്ലാ പഞ്ചായത്തിൽ നിന്നും മെമ്പർ രാജേഷ് വാളിപ്ലാക്കൽ 15 ലക്ഷവും ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് മെമ്പർ ലിസമ്മ ബോസ്10 ലക്ഷവും രൂപ അനുവദിച്ചിരുന്നു. 

പയപ്പാറ്റിലുള്ള കിണറിൽ നിന്ന് നാലു കിലോമീറ്റർഅകലെയുള്ള കാഞ്ഞിരത്തുംപാറയിലുള്ള ടാങ്കിലേക്ക് എച്ച് .ഡി . പൈപ്പ് വഴി വെള്ളമെത്തിച്ച് അന്തീ നാട്, പയപ്പാർ വാർഡുകളിലെ 150ലധികം കുടുംബങ്ങളിൽ വെള്ളം എത്തിക്കുന്നതിനാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. അതോടൊപ്പം മാതളി പ്പാറയിൽ പുതിയ ഒരു ടാങ്ക് കൂടി നിർമ്മിക്കും. 



എത്രയും പെട്ടെന്ന് എസ്റ്റിമേറ്റ് തയ്യാറാക്കി ടെണ്ടർ നടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അറിയിച്ചു.

മുൻ പഞ്ചായത്ത് മെമ്പർ കുര്യാക്കോസ് പ്ലാത്തോട്ടത്തിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസമ്മ ബോസ്, പഞ്ചായത്ത് മെമ്പർമാരായ ബെന്നി മുണ്ടത്താനം ,ലി ന്റൺ ജോസഫ് , ഷാജി വട്ടക്കുന്നേൽ ,ജോയി പടിഞ്ഞാറേതിൽ, ശോഭന ബാബു ,എം .പി . രാമകൃഷ്ണൻ നായർ , ബാബു കാവുകാട്ട്, ജോർജ് വേര നാൽ കുന്നേൽ, സിജോ പ്ലാത്തോട്ടം, സനൽ ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments