Latest News
Loading...

രാമായണം - കാലഘട്ടത്തിന്റെ ആവശ്യം

  പനക്കപ്പാലം : കലുഷിതമായ ഈ ലോകത്തിൽ ശാന്തിയും സമാധാനവും പുലരാനും പരസ്പരം സ്നേഹവും ബഹുമാനവും ഉണ്ടാവാനും വ്യക്തികൾ തമ്മിലും രാജ്യങ്ങൾ തമ്മിലും ശക്തമായ ബന്ധങ്ങൾ ഉണ്ടാകുവാനും രാമായണ പഠനം സഹായിക്കും. പക്ഷി, മൃഗ, യക്ഷ,കിന്നര ഗന്ധർവ, ദേവ, മനുഷ്യർ ഇവരെല്ലാം പരസ്പര സഹകരണത്തോടെ എങ്ങനെ കഴിയാം എന്ന് രാമായണത്തിൽ കാണിച്ചു തരുന്നു. 


.ഗാന്ധിജി വിഭാവനം ചെയ്ത രാമരാജ്യം സൃഷ്ടിക്കുവാൻ രാമായണ മാസാചാരണം വഴിതുറക്കും എന്നും, രാമായണത്തിലെ ഓരോ ഭാഗങ്ങളും നമ്മുടെ രാജ്യത്തെ ഭരണാധികാരികൾക്ക് മാതൃകയാക്കേണ്ടതാണെന്നും അതിന് രാമായണം പഠിപ്പിക്കുവാൻ സർവകലാശലകൾ മുൻകൈ എടുക്കണമെന്നും രാം പ്രസ്ഥാൻറെ നേതൃത്വത്തിൽ ഉള്ള രാമായണ മാസാ ചാരണത്തിന്റ സംസ്ഥാനതല ഉദ്ഘാടനം പണക്കപ്പാലത്തു തെക്കെടത്തുതാഴെ T S മണിക്കുട്ടന്റെ വസതിയിൽ നിർവഹിച്ചുകൊണ്ട് രാം പ്രസ്ഥാൻ അന്തർദേശീയ സെക്രട്ടറി PK അനീഷ് പറഞ്ഞു. ചടങ്ങിൽ രാം പ്രസ്ഥാൻ ഖജാൻജി TS മണിക്കുട്ടൻ, വൈസ്‌ പ്രസിഡന്റ്‌ MR പ്രകാശ് എന്നിവർ പ്രസംഗിച്ചു.

.


Post a Comment

0 Comments