Latest News
Loading...

പൂഞ്ഞാർ phc കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തൽ, നിർമ്മാണ ഉദ്ഘാടനം നടത്തി.


പൂഞ്ഞാർ : പൂഞ്ഞാർ പനച്ചിക്കപ്പാറ ജി വി രാജ പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്നതിന്റെ ഭാഗമായി പുതിയ കെട്ടിട നിർമാണത്തിന്റെ ഉദ്‌ഘാടനം നടത്തി. നിർമ്മാണ ഉദ്ഘാടനം പൂഞ്ഞാർ എംഎൽഎ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു.

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി ആരോഗ്യ വകുപ്പിന്റെ ആർദ്രം പദ്ധതി പ്രകാരം 55 ലക്ഷം രൂപ അനുവദിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. 

ആശുപത്രി കുടുംബാരോഗ്യ കേന്ദ്രമായി മാറുന്നതോടെ പ്രീ ചെക്കപ്പ് ഏരിയ, വിശ്രമ കേന്ദ്രം കൂടാതെ പുതുതായി ലബോറട്ടറിയും പ്രവർത്തനം ആരംഭിക്കും. ആശുപത്രിയുടെ പ്രവർത്തന സമയം രാവിലെ 9 മുതൽ വൈകിട്ട് 6 മണി വരെയായി വർധിക്കുന്നതിനൊപ്പം പുതിയതായി മൂന്ന് ഡോക്ടർമാരുടെ സേവനം കൂടി ലഭ്യമാകുന്നതാണ്. ആശുപത്രിയിൽ നടന്ന ഉദ്‌ഘാടന യോഗത്തിന് പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീത നോബിൾ അദ്യക്ഷത വഹിച്ചു. 

യോഗത്തിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ തോമസുകുട്ടി കരിയാപുരയിടം, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ ആർ മോഹനൻ നായർ,സുശീല മോഹൻ, പഞ്ചായത്ത് മെമ്പർമാരായ ബിന്ദു അജി, വിഷ്ണു ദേവ്, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രമേശ് ബി വെട്ടിമറ്റം, മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോഷി മൂഴിയാങ്കൽ എന്നിവർ പ്രസംഗിച്ചു. യോഗത്തിന് ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസ്സമ്മ സണ്ണി സ്വാഗതവും, മെഡിക്കൽ ഓഫീസർ ഡോ.ശബരി സി ദാമോദർ നന്ദിയും പറഞ്ഞു.

Post a Comment

0 Comments