Latest News
Loading...

ഒരു മുറം പച്ചക്കറി പദ്ധതിയുടെ വിതരോണോദ്ഘാടനം നടത്തി




പൂഞ്ഞാര്‍; പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് തണ്ണിപ്പാറയില്‍ കേരള സര്‍ക്കാറിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുടെ വിതരോണോദ്ഘാടനം നടന്നു. തണ്ണിപ്പാറ അംഗവാടിയിൽ ചേർന്ന പദ്ധതിയുടെ വിതരണം പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിള്‍  വിതരണ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ അംഗം എംആർ രഞ്ജിത്ത്, കൃഷി ഓഫിസർ എബ്രഹാം സ്കാറിയ എന്നിവർ യോഗത്തിൽ സംസാരിച്ചു. 

.യോഗത്തിന് പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ആർ മോഹനൻ നായർ അദ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ വിഷ്ണു രാജ് വി ആർ സ്വാഗതവും, ആശ വർക്കാർ ശാന്തമ്മ മോഹൻ  നന്ദിയും പറഞ്ഞു.



Post a Comment

0 Comments