Latest News
Loading...

സ്മാർട്ട്ഫോണുകൾ എത്തിച്ച് ജോസ് കെ മാണി


തലനാട് : കേരളകോൺഗ്രസ്സ് എം ന്റെ നേതൃത്വത്തിൽ പാലാ നിയോജക മണ്ഡലത്തിലെ 29 ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് സ്മാർട്ട്‌ഫോണുകൾ വിതരണം ചെയ്യുന്ന പദ്ധതിയായ സ്മാർട്ട്‌ എഡ്യൂക്കേഷന്റെ ഭാഗമായി തലനാട് പഞ്ചായത്തിലെ എൻ എസ് എസ് ഹൈസ്കൂളിലും അടുക്കം ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിലും പാവപെട്ട വിദ്യാർഥികൾക്ക് സ്മാർട്ട്‌ഫോണുകൾ ജോസ് കെ മാണി വിതരണം ചെയ്തു.


.വിദ്യാലയങ്ങൾ അടഞ്ഞുകിടക്കുകയും വീടുകൾ ക്ലാസ്സ്‌ മുറികളാകുകയും ചെയുമ്പോൾ കുട്ടികൾക്ക് സ്മാർട്ട്‌ ഫോണുകൾ അത്യാവശ്യ പടനോപകരണങ്ങൾ ആയെന്ന് കേരളകോൺഗ്രസ്സ് എം ചെയർമാൻ ജോസ് കെ മാണി പറഞ്ഞു.

 പാവപെട്ട കുട്ടികൾ ധാരാളം പഠിക്കുന്ന മലയോരപഞ്ചായത്തു കുടിയായ തലനാടിന് ജോസ് കെ മാണിയിലൂടെ ലഭിച്ച സഹായം വളരെ പ്രശംസനിയമാണെന്ന് സ്കൂൾ ഹെഡ്മാസ്റ്റർ മാരായ എൻ എസ് എസ് സ്കൂളിലെ ആശ ടീച്ചറും അടുക്കം സ്കൂളിലെ യാസ്സർ സാറും അഭിപ്രായപ്പെട്ടു.

ടീച്ചേർസ് ഫ്രണ്ട് കോർ കമ്മിറ്റി മെമ്പർ റ്റോബിൻ കെ അലക്സ്‌, റ്റോബി തൈപ്പറമ്പിൽ, കേരള കോൺഗ്രസ്സ് എം മണ്ഡലം പ്രസിഡന്റ്‌ സലിം യാക്കിരിയിൽ,പഞ്ചായത്ത്‌ പ്രസിഡന്റ്‌ രജനി സുധാകരൻ,പഞ്ചായത്ത്‌ മെമ്പർ വത്സമ്മ ഗോപിനാഥ്,യൂത്ത്ഫ്രണ്ട് എം മണ്ഡലം പ്രസിഡന്റ്‌ ടോമിൻ നെല്ലുവേലിൽ തുടങ്ങിയവർ ആശംസകളർപ്പിച്ചു.

Post a Comment

0 Comments