Latest News
Loading...

തിരൂർ സിഐ ടി.പി. ഫർഷാദിനെ നിലയ്ക്ക് നിർത്തണം ;മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ

തിരുവനന്തപുരം : മാധ്യമ പ്രവർത്തകനെ തിരൂർ സിഐ ടി.പി ഫർഷാദ് ക്രൂര മർദ്ദിച്ചതിൽ പ്രതിഷേധിച്ച് മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ

 പത്രപ്രവർത്തക യൂണിയൻ മലപ്പുറം ജില്ലാ സെക്രട്ടറിയും മാധ്യമം റിപ്പോർട്ടറുമായ കെപിഎം റിയാസിനെയാണ് ക്രൂരമായി ഫർഷാദ് മർദ്ദിച്ചത്. റിയാസ് പുറത്തൂർ പുതുപ്പള്ളിയിൽ വീടിന്റെ തൊട്ടടുത്ത കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയപ്പോഴാണ് സംഭവം.  

കടയിൽ ആളുള്ളതിനാൽ തൊട്ടപ്പുറത്തുള്ള കസേരയിൽ ഒഴിഞ്ഞുമാറി ഇരിക്കുകയായിരുന്ന റിയാസിനെ അവിടെയെത്തിയ പൊലീസ് സംഘം വാഹനം നിർത്തി കടയിലേക്ക് കയറുകയും സിഐയുടെ നേതൃത്വത്തിൽ റിയാസിനെ ലാത്തികൊണ്ട് അടിക്കുകയുമായിരുന്നു .

ഫർഷാദിനേ പോലെ ക്രിമിനൽ സ്വഭാവമുള്ളവരേ സ്റ്റേഷൻ ചുമതലകളിൽ നിന്ന് മാറ്റി നിർത്തണമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ഏ കെ ശ്രീകുമാർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.



കൊവിഡ് കാലത്ത് സ്വന്തം ജീവൻ പണയംവച്ച് പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകന്റെ നേരെയാണ് പോലീസിന്റെ ഈ അഴിഞ്ഞാട്ടം.

ഇത്തരം തോന്ന്യവാസങ്ങൾ അംഗീകരിക്കാനാവില്ലന്നും, ഇത്തരത്തിൽ പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അസോസിയേഷൻ സംസ്ഥാന കമ്മറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി ഉമേഷ്, ജോവൻ മധുമല തുടങ്ങിയവർ സംസാരിച്ചു.


Post a Comment

0 Comments