Latest News
Loading...

ബ്ലോക്ക് ഭരണസമിതി വ്യാജം പ്രചരിപ്പിക്കുന്നു. LDF

 

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിലെ ചട്ടവിരുദ്ധ അഴിമതി നിറഞ്ഞ പ്രവർത്തികൾക്ക് എതിരെ ബ്ലോക്ക് പഞ്ചായത്ത് അംഗം രമാ അധികാരികൾക് പരാതി നൽകിയതിനെ തുടർന്നാണ് കോട്ടയം എസ്പിയുടെ നേതൃത്വത്തിൽ വിജിലൻസ് സംഘം ബ്ലോക്ക് പഞ്ചായത്തിൽ പരിശോധന നടത്തിയത് . എന്നാൽ ഈ അന്വേഷത്തെ സംബന്ധിച്ച് നുണ പ്രചരണങ്ങളാണ് ഭരണകക്ഷി അംഗങ്ങൾ പ്രസ്താവനയിലൂടെ അറിയിച്ചതെന്നും നേ
നേതാക്കൾ പറഞ്ഞു.

 ഭരണ കക്ഷി അംഗങ്ങളുടെ ഒന്നാമത്തെ ആരോപണം, പഞ്ചായത്ത് കർമ്മ സമിതിക്ക് പൾസ് ഓക്‌സിമീറ്റർ നൽകുവാൻ പ്രോജക്ട് തയാറാക്കുകയും ഇ പദ്ധതിക്ക് എതിരെയാണ് രമ മോഹൻ പരാതി കൊടുത്തത് എന്നാണ്. എന്നൽ ബ്ലോക്ക് പഞ്ചായത്ത് അംഗം എന്ന നിലയിൽ രമ മോഹൻ ഈ പദ്ധതിക്ക് ഏതിരല്ല. എന്നാൽ ഈ പദ്ധതിയിൽ പൾസ് ഓക്‌സിമീറ്റർ വാങ്ങിച്ച ചട്ടവിരുദ്ധമായിട്ടാണ് അതിൽ വിയോജിപ്പുണ്ട് എന്നാണ് രമ മോഹൻ രേഖപ്പെടുത്തിയത്. പൾസ് ഓക്‌സിമീറ്റർ വാങ്ങിയതിലുളള വിയോജിപ്പുകൊണ്ട് മാത്രമാണ് രമ മോഹൻ പരാതി നൽകിയതെന്ന് ഭരണ കക്ഷി അംഗങ്ങൾ ജനങ്ങളെ ബോധപൂർവ്വം തെറ്റിദ്ധരിപ്പിക്കുന്നു. . ജൂൺ 8-ാ തീയതി എ.ഡി.സിയിൽ നിന്നും അനുമതി കിട്ടിയ പദ്ധതിയുടെ വിതരണം അന്നേ ദിവസം 3 മണിക്ക് ബഹുമാനപ്പെട്ട എംപി ആന്റോ ആന്റണി ഉദ്ഘാടനം ചെയ്യുന്നു . രണ്ട്, മൂന്ന് മണിക്കൂറുകൾ കൊണ്ട് കൊടെഷൻ അംഗീകരിച്ച് പൾസ് ഓക്‌സിമീറ്റർ വാങ്ങിയത് ആരുടെ ഇന്ദ്രജാല കഴിവാണെന്ന് ഭരണ കക്ഷികൾ വ്യക്തമാക്കണം.

.ബ്ലോക്ക് പഞ്ചായത്തിലെ ദൈനദിന പ്രവർത്തന ഫണ്ടിൽ ചെലവഴിക്കുന്നതിൽ വ്യാപകമായ ക്രമക്കേടുകളാണ് നടക്കുന്നത്. ബിഡിഒ ബ്ലോക്ക് പഞ്ചായത്തിന്റെ അക്കൗണ്ടിൽ നിന്നും സ്വാന്തം അക്കൗണ്ടിലേക്ക് തുക മാറ്റുന്നു . കൂടാതെ ബ്ലോക്ക് പഞ്ചായത്ത്‌ കമ്മറ്റികൾക്ക് ശേഷം അംഗങ്ങളറിയാതെ ഉദ്യോഗസ്ഥരെ കൊണ്ട് ബില്ലുകൾ പാസ്സാക്കുന്നത് മിനിട്‌സിൽ എഴുതി ചേർക്കുന്നു. ഈ കാര്യങ്ങൾ എല്ലാം രമ മോഹൻ പരാതിയിൽ പറയുന്നുണ്ട്. മിനിട്സ് തിരുത്തിയതറിഞ്ഞ് അംഗങ്ങൾ മിനിട്‌സിന്റെ കോപ്പി ആവിശ്യപ്പെട്ടിട്ട് നാളിതുവരെ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി അതിന്റെ കോപ്പി കൈമാറിയിട്ടില്ല .  

 

 
.കോട്ടയം ജില്ലയിൽ സിഎഫ്എൽടിസി ഏറ്റവും അവസാനം തുടങ്ങിയത് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്താണ്. ഭരണ കക്ഷി അംഗങ്ങൾ തമ്മിലുളള അഭിപ്രായ വിത്യാസം മൂലമാണ് കോവിഡ് പ്രതിരോധത്തിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്‌ ഇത്രയും പിന്നിൽ പോയത്. 

 ചട്ട വിരുദ്ധ പ്രവർത്തനങ്ങളും അഴിമതിയും ചെയുന്ന ബിഡിഒ-യ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് പരാതി നൽകിയിട്ടും ഇ ഉദ്യോഗസ്ഥനെ സംരക്ഷിക്കാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ് ഭരണകക്ഷി അംഗങ്ങൾ .

പൂഞ്ഞാർ എൽ.പി. സ്‌കൂളിന്റെ കെട്ടിട നിർമാണത്തിന് മുൻ എംഎൽഎ അനുവദിച്ച 50,00,000/- രൂപ ചിലവഴിക്കാനാകാത്തത് ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ പിടിപ്പ് കേട് കൊണ്ടാണെന്ന് ഭരണ സമ്മതിയുടെ മറ്റൊരു നുണ പ്രചരണം. അനുവദിച്ച തുക വിനിയോഗിക്കാനാവാത്തത് മുൻ എംഎൽഎയുടെ കഴിവുകേടാണ് അതിന് ബ്ലോക്ക് പഞ്ചായത്ത് അംഗം എങ്ങനെ ഉത്തരവാധിയാവും. 

.ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ഇടമറുക്ക് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം നിർമ്മിക്കുവാനുള്ള അനുമതിയും കരറുമായതാണ്.എന്നാൽ പഴയാ കെട്ടിടം പൊളിച്ചു നീക്കി നൽകാത്തിനാൽ നാളിതുവരെ ഇതിന്റെ നിർമാണം ആരംഭിക്കൻ പോലും സാധിച്ചിട്ടില്ല.

. ബ്ലോക്ക് പഞ്ചായത്തിലെ ചട്ടവിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ബിഡിഓയെ സംരക്ഷിക്കാനും പരാതി കൊടുത്തു എന്ന ഒറ്റ കാരണത്താൽ ബ്ലോക്ക് പഞ്ചായത്ത് വനിത അംഗമായ രമാ മോഹനെ വ്യക്തിപരമായി അപകീർത്തിപ്പെടുത്താനുമാണ് 14-07-2021-ൽ ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ജനറൽ കമ്മറ്റിയിൽ ഭരണസമിതി രമ മോഹനെതിരെ പ്രമേയം പാസ്സാക്കിയത്.

.ഭരണ സമിതിയിലെ ഒരു അംഗത്തിനെതിരെ ആ ഭരണ സമിതി പ്രമേയം പാസ്സാക്കുന്ന ഒരു വിചിത്ര സംഭവം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൽ നടത്താൻ ഭരണ കക്ഷിക്ക് സാധിച്ചു. ചട്ടവിരുദ്ധവും അഴിമതി നിറഞ്ഞതുമായ പ്രവർത്തനം നടത്തുന്ന ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന ഭരണ കക്ഷിയുടെ നിലപാട് അങ്ങേയറ്റം അപലപനീയമാണ്. അഴിമതിക്കെതിരെ പരാതി കൊടുക്കുന്ന വ്യക്തികളുടെ വൈരാഗ്യബുദ്ധിയോടെ പെരുമാറുന്ന ഭരണ കക്ഷി അംഗങ്ങളുടെ പ്രവണത അവസാനിപ്പിക്കണമെന്നും എൽ ഡി എഫ് അംഗങ്ങളായ ജോസഫ് ജോർജ്, രമ മോഹൻ, മിനി സാവിയോ,ജെറ്റോ ജോസഫ്,അഡ്വ അക്ഷയ് ഹരി പ്രസ്താവനയിലൂടെ അറിയിച്ചു..



Post a Comment

0 Comments