Latest News
Loading...

എം . എഡ് വിദ്യാർഥികളുടെ കോഴ്സ് എത്രെയും വേഗം പൂർത്തിയാക്കണം: KSc കോട്ടയം ജില്ലാ കമ്മിറ്റി


കോട്ടയം :എം എഡ് വിദ്യാർത്ഥികളുടെ കോഴ്സ് പൂർത്തിയാക്കേണ്ട സമയം അതിക്രമിച്ചിട്ടും അതിനുള്ള നടപടികൾ സ്വീകരിക്കാത്ത എം ജി യൂണിവേഴ്സിറ്റിയുടെ അലംഭാവത്തെ കെ എസ് സി കോട്ടയം ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.കോഴ്സ് പൂർത്തിയാക്കേണ്ട സമയം കഴിഞ്ഞിട്ടും ഇതുവരെ ഒരു സെമാസ്റ്ററിന്റെ പോലും റിസൾട്ട് പുറത്തുവിടാനോ മൂന്നും നാലും സെമസ്റ്റർ പരീക്ഷകൾ നടത്താനോ എംജി യൂണിവേഴ്സിറ്റിക്ക് സാധിച്ചിട്ടില്ല. 

.മൂന്നാം സെമസ്റ്റർ പരീക്ഷ ക്യാൻസൽ ചെയ്തു നാലാം സെമസ്റ്റർ പരീക്ഷ എത്രയും പെട്ടെന്ന് നടത്താനുള്ള നടപടി യൂണിവേഴ്സിറ്റിയുടെ ഭാഗത്തുനിന്നും ഉണ്ടാകണം. വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ ആക്കുന്ന നടപടികളിൽ നിന്നും യൂണിവേഴ്സിറ്റി പിന്മാറണമെന്നും കെ എസ് സി കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കെ എസ് സി കോട്ടയം ജില്ലാ പ്രസിഡന്റ് നോയൽ ലൂക്കിന്റെ അധ്യക്ഷതയിൽ ഓൺലൈനായി കൂടിയ യോഗം കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ഉദ്ഘാടനം ചെയ്തു. 


.പ്രിൻസ് തട്ടാംപറമ്പിൽ,ടോം ആന്റണി ,മെൽബിൻ പറമുണ്ട, അശ്വിൻ പടിഞ്ഞാറേക്കര,ജെയ്സൺ ചെമ്പകച്ചേരി,ടോം ജോസഫ്, ജെയ്സൺ ജോസഫ്,സാമു ടു യു, ജെറിൻ രാജൻ, ജെറിൻ നരിപ്പാറ,റോഷൻ ജോസ്,ജോക്കുട്ടൻ മഞ്ഞക്കടമ്പിൽ, ആൽവിൻ മണ്ണനാൽ, സൈറസ് പുതിയിടം,റോണി തന്നിക്കൽ,നിബിൻ ടോം,തുടങ്ങിയവർ പ്രസംഗിച്ചു.


Post a Comment

0 Comments