Latest News
Loading...

കിറ്റക്സ് കമ്പനിയില്‍ ശുചിമുറിയും കുടിവെള്ളവുമില്ല. തൊഴില്‍വകുപ്പ് റിപ്പോര്‍ട്ട്


കി​ഴ​ക്ക​ന്പ​ല​ത്തെ കി​റ്റെ​ക്‌​സ് ക​മ്പ​നി ​ഗു​രു​ത​ര ക്ര​മ​ക്കേ​ടു​ക​ള്‍ കാട്ടിയെന്ന് കാട്ടി സം​ബ​ന്ധി​ച്ച തൊ​ഴി​ൽ​വ​കു​പ്പി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട്. തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ ശു​ചി​മു​റി​ക​ളും കു​ടി​വെ​ള്ള​വും കമ്പനി ഉ​റ​പ്പ് വ​രു​ത്തി​യി​ല്ലെ​ന്ന് റി​പ്പോ​ര്‍​ട്ടി​ൽ പ​റ​യു​ന്നു. 

അ​വ​ധി ദി​ന​ങ്ങ​ളി​ലും തൊ​ഴി​ലാ​ളി​ക​ളെ ജോ​ലി ചെ​യ്യി​പ്പി​ക്കു​ന്നു. ഇ​തി​ന് അ​ധി​ക വേ​ത​നം ന​ല്‍​കു​ന്നി​ല്ല. മി​നി​മം വേ​ത​നം തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഉ​റ​പ്പ് വ​രു​ത്തു​ന്നി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. എ​ത്ര ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ ക​മ്പ​നി​യി​ല്‍ ജോ​ലി ചെ​യ്യു​ന്നു എ​ന്ന ര​ജി​സ്റ്റ​ര്‍ പോ​ലു​മി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 

അവധി ദിനത്തിലും ജീവനക്കാരെ ജോലി ചെയ്യിക്കുന്നുണ്ടെങ്കിലും അധിക വേതനം നൽകുന്നില്ലെന്നു റിപ്പോർട്ടിൽ പറയുന്നു. മിനിമം വേതനവും തൊഴിലാളികൾക്കു നൽകുന്നില്ല. അനധികൃതമായി തൊഴിലാളികളിൽനിന്നു പിഴ ഈടാക്കി. വാർഷിക റിട്ടേൺ സമർപ്പിച്ചില്ല. തൊഴിലാളികളുടെ വിവരങ്ങളടങ്ങിയ റജിസ്റ്റർ സൂക്ഷിക്കുന്നില്ല. ശമ്പളം കൃത്യസമയത്ത് നൽകാൻ കമ്പനി തയാറാകുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

കരാർ തൊഴിലാളികൾക്കു ലൈസൻസ് ഉണ്ടായിരുന്നില്ലെന്നു പരിശോധനയിൽ കണ്ടെത്തി. കരാറുകാരുടെ വിവരങ്ങളടങ്ങിയ റജിസ്റ്റർ സൂക്ഷിച്ചിരുന്നില്ല. ഇതര സംസ്ഥാനത്തൊഴിലാളികൾക്ക് ആവശ്യമായ മെഡിക്കൽ സൗകര്യം ഉണ്ടായിരുന്നില്ല. ദേശീയ അവധി ദിവസങ്ങളിൽ പോലും ജീവനക്കാർക്ക് അവധി നൽകാതെ ജോലി ചെയ്യിച്ചു. സാലറി സ്ലിപ്പുകൾ കമ്പനി സൂക്ഷിച്ചിരുന്നില്ല. ശമ്പളം നൽകുന്ന റജിസ്റ്ററും കമ്പനിയിൽ കണ്ടെത്താനായില്ല, റിപ്പോർട്ട് വ്യക്തമാക്കുന്നു.

എ​ന്നാ​ല്‍ തൊ​ഴി​ല്‍വ​കു​പ്പ് റി​പ്പോ​ര്‍​ട്ട് പ​ച്ച​ക്ക​ള്ള​മാ​ണെ​ന്നും ത​ന്നെ അ​പ​മാ​നി​ക്കാ​ന്‍ വേ​ണ്ടി ത​യാ​റാ​ക്കി​യ​താ​ണെ​ന്നും കി​റ്റെ​ക്‌​സ് എം​ഡി സാ​ബു ജേ​ക്ക​ബ് പ്ര​തി​ക​രി​ച്ചു. മിനിമം വേതനത്തേക്കാള്‍ കൂടുതല്‍ താന്‍ നല്കുന്നുണ്ട്. നാല് നേരം ഭക്ഷണവും ലഭ്യമാക്കുന്നുണ്ട്. ഒ​രു രേ​ഖ​യും പ​രി​ശോ​ധി​ക്കാ​തെ​യാ​ണ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​തെ​ന്നും അ​ദ്ദേ​ഹം കുറ്റപ്പെടുത്തി.


Post a Comment

0 Comments