Latest News
Loading...

കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി

കടുത്തുരുത്തി പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിച്ചു വരുന്നതും കോട്ടയം ജില്ലയിലെ അറിയപ്പെടുന്ന ക്രിമിനലും വധശ്രമം, കഠിന ദേഹോപദ്രവം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയുമായ കല്ലറ വില്ലേജ് മുണ്ടാർ കരയില്‍ നൂറ്റിപ്പത്ത് ചിറ ഭാഗത്ത് ചിറയിൽ (പാറയിൽ) വീട്ടിൽ ശ്രീനിവാസൻ മകന്‍ കാന്ത് എന്നു വിളിക്കുന്ന ശ്രീകാന്തിനെ കേരളാ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം-2007 (കാപ്പാ) പ്രകാരം നാടുകടത്തി. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡി.ഐ.ജിയാണ് ശ്രീകാന്തിനെ ഒരു വർഷത്തേക്ക് കോട്ടയം ജില്ലയിൽ നിന്നും നാടു കടത്തി ഉത്തരവായത്. ഉത്തരവ് ലംഘിച്ചുകൊണ്ട് ജില്ലയിൽ പ്രവേശിക്കുന്നത് മൂന്നുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. കടുത്തുരുത്തി പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട കല്ലറ, മുട്ടാർ എന്നീ പ്രദേശങ്ങളിൽ 2012 മുതൽ കവർച്ച, ദേഹോപദ്രവം, കൊലപാതകശ്രമം, കടകളിലും വീടുകളിലും അതിക്രമിച്ചുകയറി ദേഹോപദ്രവമേൽപ്പിക്കുകയും വസ്തുവകകൾ നശിപ്പിക്കുകയും ചെയ്യുക തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാളും 2015-ൽ കാപ്പാ നിയമപ്രകാരം തടവുശിക്ഷ അനുഭവിച്ചിട്ടുള്ളയാളുമാണ്. ജില്ലയിലെ ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരെ ശക്തമായ നടപടികൾ വരും ദിവസങ്ങളിലും തുടരുന്നതാണ്.

Post a Comment

0 Comments