Latest News
Loading...

യൂട്യൂബ് ചാനലുമായി എലിക്കുളം പഞ്ചായത്ത്


കൂരാലി : എലിക്കുളം പഞ്ചായത്തിന്റെ യൂട്യൂബ് ചാനലിന് ഇന്ന് തുടക്കം. ലൈഫ് എന്ന പേരിൽ ആരംഭിക്കുന്ന ചാനലിൽ കോവിഡ് പ്രതിരോധം, ബോധവത്കരണം, ക്ഷേമപദ്ധതികൾ തുടങ്ങി പഞ്ചായത്തിലെ സമഗ്രമായ പരിപാടികൾ സംപ്രേഷണം ചെയ്യും. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികൾ സംബന്ധിച്ച വിവരങ്ങളും ചാനൽ വഴി അറിയാം.

  

.കോവിഡ്കാല മുൻകരുതലുകൾക്ക് പ്രാധാന്യം നൽകുമെന്ന് പ്രസിഡന്റ് എസ്.ഷാജി പറഞ്ഞു. ഓൺലൈൻ ക്ലാസ്സുകൾ സംബന്ധിച്ചുള്ള രക്ഷിതാക്കളുടെ ആശങ്കകൾ പരിഹരിക്കാനുള്ള വീഡിയോ ഇന്ന് പോസ്റ്റ്‌ ചെയ്യുന്നതോടെ ചാനലിന് ഒദ്യോഗിക തുടക്കമാകും.

.


Post a Comment

0 Comments