Latest News
Loading...

കാരികാട് ടോപ്പിന് സമീപം കൂടുതൽ പാറകൾ അപകടാവസ്ഥയിൽ

വാഗമൺ കാരികാട് ടോപ്പിന് സമീപം റോഡിലേക്ക് കൂറ്റൻ പാറ അടർന്ന് വീണു. കഴിഞ്ഞ രാത്രിയായിരുന്നു സംഭവം. ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗതാഗതം പുനസ്ഥാപിച്ചു. ഇനിയും അപകടാവസ്ഥയിൽ കല്ലുകൾ നിൽക്കുന്നത് അപകട ഭീഷണി ഉയർത്തുകയാണ്. 

ഇന്നലെ രാത്രി 11 മണിയോടെയാണ് ഈരാറ്റുപേട്ട വാഗമൺ റൂട്ടിൽ കാര്യകാട് ടോപ്പിന് സമീപം 60 അടിയോളം ഉയരത്തിൽ നിന്നും കുറ്റൻ പാറ അടർന്ന് വീണത് ആറടിയോളം ഉയരവും 8 മീറ്ററോളം നീളവുമുള്ള പാറ കക്ഷണമാണ് റോഡിലേക്ക് പതിച്ചത്. 

കനത്ത മഴയിൽ കല്ല് അടർന്നതാണെന്ന് നാട്ടുകാർ പറയുന്നു. ഗ്രാമ പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ രാത്രി തന്നെ പാറ റോഡരുകിലേക്ക് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. 


.ഈ ഭാഗത്ത് അപകടാവസ്ഥയിൽ ഉള്ള കല്ലുകൾ ഇനിയുമുണ്ട്. ഇപ്പൊൾ അടർന്ന് വീണതിന്റെ ബാക്കി ഭാഗവും ഏത് നിമിഷവും നിലം പതിക്കാം. 
പാറ കെട്ടുകൾക്കിടയിൽ കാട്ട് ചെടികൾ വളർന്ന് വേരിറങ്ങുന്നതും ശക്തമായ മഴയും കല്ലുകൾ അടരാൻ ഉള്ള സാധ്യത വർധിപ്പിക്കുന്നുണ്ട്.


Post a Comment

0 Comments