Latest News
Loading...

റോഡുകളുടെയും ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും ശോചനിയാവസ്ഥ ; നിവേദനം നൽകി


ഈരാറ്റുപേട്ട : പൂഞ്ഞാർ ഏരിയയുടെ കീഴിൽ വിവിധ റോഡുകളുടെയും ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും ശോചനിയാവസ്ഥ പരിഹരിക്കണമെന്ന് ആവിശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് സിപിഐഎം പൂഞ്ഞാർ ഏരിയ കമ്മിറ്റി നിവേദനം നൽകി. 

.വാഗമൺ റോഡിന്റെ വികസനത്തിനായി സ്ഥലമെറ്റെടുത്ത് നിർമാണം പൂർത്തീകരിക്കണം, കോട്ടയം ഇടുക്കി ജില്ലകൾ യോജിപ്പിക്കുന്ന പൂഞ്ഞാർ - കൈപ്പള്ളി - എന്തയാർ റോഡ്, ടൂരിസ്റ് കേന്ദ്രമായ ഇല്ലിക്കൻക്കലിലെകുള്ള ഈരാറ്റുപേട്ടതീക്കോയ്‌ - തലനാട് റോഡ്, ഇലവിഴപൂഞ്ചിറയിലേക്ക് പോകുന്ന മേലുകാവ് - ഇലവിഴപൂഞ്ചിറ- ചക്കികാവ് റോഡ്, മലയോര പഞ്ചായത്തുക്കളെ ബന്ധിപ്പിക്കുന്ന കാഞ്ഞിരംകവല - മേലുകാവ് - നരിമറ്റം റോഡ്, തിടനാട് -അമ്പറനിരപ്പ് -ഭരണങ്ങാനം റോഡ് എന്നിവ ബിഎം ബിസി നിലവാരത്തിലുയർത്തണം. 

.ഇല്ലിക്കകല്ല്, ഇലവിഴപൂഞ്ചിറ, കട്ടിക്കയം, തേയില പാറ, മർമല അരുവി, അയംമ്പാറ, മുത്തുകൊര മല, തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളെ വാഗമണുമായി ബന്ധപ്പെടുത്തി ടൂറിസ്റ്റ് ഹബ്ബ് രൂപീകരിക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചാണ് ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്,ജില്ലാ കമ്മിറ്റി അംഗം ജോയ് ജോർജ് എന്നിവർ നിവേദനം നൽകിയത്.


Post a Comment

0 Comments