Latest News
Loading...

പാലാ സമാന്തര റോഡിൻ്റെ തർക്ക സ്ഥലം ഏറ്റെടുക്കൽ സ്വാഗതാർഹം. മുനിസിപ്പൽ ചെയർമാൻ

പാലാ സമാന്തരപാത വികസനത്തിന് സ്ഥലം വിട്ട് നൽകാത്ത ഭൂവുടമകൾക്ക് എതിരെ നാട്ടുകാരുടെയും പൊതുജനങ്ങളുടെയും സമ്മർദ്ദവും ഭൂമി വിട്ടു നൽകാൻ കാരണമായന്നു ചെയർമാൻ ആൻ്റോജോസ്
 പടിഞ്ഞറേക്കര. 

KM മാണി ധന കാര്യമന്ത്രിയായിരുന്നപ്പോൾ ബഡ്ജറ്റിൽ തുക അനുവദിച്ച്, നിർമ്മാണം പൂർത്തികരിച്ച്, ഗതാഗതത്തിന് തുറന്ന് കൊടുത്ത സമാന്തര റോഡിൻ്റെ വൈക്കം റോഡിലും സിവിൽ സ്റ്റേഷൻ ജം ഗഷ നി ലുള്ള രണ്ടറ്റത്തും 50 മീറ്റർ മാത്രം ചില ഭൂവുടമ കൾ സ്ഥലം വിട്ടുനൽകാത്തതിൻ്റെ പേരിൽ വലിയ ഗതാഗത കുരുക്ക് അനുഭവിച്ച് വരുകയായിരുന്നു. നിയമകുരുക്ക് അഴിഞ്ഞതിനു ശേഷവും കഴിഞ്ഞ ഒന്നര വർഷമായി ഏറ്റെടുക്കൽ നടപടികൾ ഇഴഞ്ഞ് നീങ്ങുകയായിരുന്നുവെന്നും ചെയർമാൻ പറയുന്നു.


എന്നാൽ മുനിസിപ്പൽ ഇലക്ഷനുശേഷം കേരളാ കോൺഗ്രസ് രണ്ടാം പിണറായി സർക്കാരിൻ്റെ ഭാഗമായി അധികാരത്തിൽ വന്നയുടൻ ,പാലായിലെ ഗതാഗത കുരുക്ക് അഴിക്കുന്നതിനുള്ള മാണി സാറിൻ്റെ സ്വപ്ന പദ്ധതിയായിരുന്ന സമാന്തര റോഡിൻ്റെ ,പൂർത്തികരണം ധ്യത ഗതിയിലാക്കുന്നതിന് സർക്കാരിലും ബന്ധപ്പെട്ട ഡിപ്പാർട്ട്മെൻ്റ്കളിലും നിരന്തര ഇടപെടലുകൾ നടത്തിയിരുന്നതായി ചെയർമാന്റെ പ്രസ്ഥാവനയിൽ പറയുന്നു.

അതേസമയം, സ്ഥലം വിലയെ ചൊല്ലി തർക്കം മൂലം കോടതിയിൽ പോയവരെ ചെയർമാൻ അധിക്ഷേപിക്കുക ആണെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. 


Post a Comment

0 Comments