Latest News
Loading...

രണ്ട് ദിനം ലോക്ഡൗൺ കഴിഞ്ഞാൽ നഗരത്തിൽ ഉൽസവപ്രതീതി

ശനി ഞായർ ലോക്ഡൗണിന് ശേഷം ടൗണുകളിലേയ്ക്ക് തിങ്കളാഴ്ച വാഹനങ്ങളുടെ കുത്തൊഴുക്ക്. ഇന്ന് ഉച്ചയോടെ പാലാ, ഈരാറ്റുപേട്ട ടൗണുകളിൽ വൻ തിരക്കും ഗതാഗത കുരുക്കുമാണ് അനുഭവപ്പെട്ടത്. ഓണം, വിഷു ദിവസങ്ങൾക്ക് തലേന്ന് നഗരത്തിൽ അനുഭവപ്പെടാറുള്ള തിരക്കിന് സമാനമാണ് ഈ കോവിഡ് കാലത്തും നഗരത്തിൽ കാണാനാവുക.

13.82 ശതമാനമാണ് പോയ ഒരാഴ്ചയിൽ ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിലെ ടിപിആർ. പാലായിൽ അൽപം കൂടി ആ ശ്വാസകരമായ നിലയിൽ 8.71ഉം. വ്യാപാര സ്ഥാപനങ്ങൾ എല്ലാ ദിവസവും പ്രവർത്തിക്കാത്തത് മൂലമാണ് കടകൾ തുറക്കുന്ന ദിവസം കൂടുതൽ പേർ നഗരത്തിലെത്തുന്നതെന്നാണ് പൊതുവെ ഉയരുന്ന ആക്ഷേപം.

ജനം കൂടുതൽ പുറത്തേയ്ക്കിറങ്ങി തുടങ്ങിയതോടെ ബസുകളിലും തിരക്കേറി. കെഎസ്ആർടിസി സിറ്റിംഗ് ആളുകളെ കയറ്റുമ്പോൾ സ്വകാര്യ ബസുകളിൽ ചിലതിൽ നിന്ന് തിരിയാൻ ഇടമില്ലാത്ത പോലെയാണ് തിരക്ക് വിദ്യാർത്ഥികളും തിരക്ക് വർധിക്കാൻ കാരണമായിട്ടുണ്ട്.

കോവിഡ് ഭീതി മൂലം ആളുകൾ പൊതുവാഹനം ഉപേക്ഷിച്ച് സ്വകാര്യ വാഹനങ്ങളിലാണ് വലിയതോതിൽ നഗരങ്ങളി ലെത്തുന്നത്. ഇതുമൂലം വലിയ ഗതാഗതക്കുരുക്കും ഉണ്ടാകുന്നുണ്ട്. വിവാഹത്തിനും ആരാധനാ ചടങ്ങുകൾക്കും ആ ളുകളെ കുറച്ചപ്പോൾ നഗരത്തിൽ ആൾക്കൂട്ടമുണ്ടാകുന്നതിനെയാണ് വിരോധാഭാസമായി പലരും ചൂണ്ടിക്കാട്ടുന്നത്.


Post a Comment

0 Comments