Latest News
Loading...

യുവമോർച്ച പ്രവർത്തകർ പൂഞ്ഞാർ പഞ്ചായത്തിലെ വഴിയോരങ്ങളിൽ വൃക്ഷ തൈകൾ നട്ടു

ഡോക്ടർ ശ്യാമപ്രസാദ് മുഖർജിയുടെ ജന്മവാർഷികത്തോടനുബന്ധിച്ചു ബിജെപി യുവമോർച്ച പ്രവർത്തകർ പൂഞ്ഞാർ പഞ്ചായത്തിലെ വഴിയോരങ്ങളിൽ വൃക്ഷ തൈകൾ നട്ടു, കൂടാതെ നിരവധി കുടുംബങ്ങൾക്ക് വൃക്ഷ തൈകൾ വിതരണവും ചെയ്തു. വനം കൊള്ളയും അനധികൃത മണലുവാരലും പാറ പൊട്ടിക്കലുമൊക്കെ യഥേഷ്ട്ടം നടക്കുന്ന ഈ കാലത്ത് വൃക്ഷ തൈ നടലും അവയുടെ പരിപാലനവും ജീവിതശൈലിയുടെ ഭാഗമാക്കുകയാണ് വേണ്ടതെന്ന് യുവമോർച്ച പൂഞ്ഞാർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ അഖിൽ പി. എ വൃക്ഷ തൈനട്ടു ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു.

Post a Comment

0 Comments