Latest News
Loading...

പാലായിലെ കോടിപതിയായി അന്നമ്മ

ഭാഗ്യമിത്ര നൽകിയ ഭാഗ്യത്തിന്റെ സന്തോഷത്തിലാണ് പാലാ സ്വദേശിനിയായ അന്നമ്മ ഷൈജു. ഭാഗ്യമിത്രയുടെ ആറാമത് നറുക്കെടുപ്പാണ് മെഡിക്കൽ ഷോപ് ജീവനക്കാരിയായ അന്നമ്മയെ കോടിപതിയാക്കിയത്.

പന്ത്രണ്ടാം മൈൽ സ്വദേശിനിയായ മംത്തി പറമ്പിൽ അന്നമ്മ ഷൈജുവിനെയാണ് ഭാഗ്യ ദേവത കനിഞ്ഞത്. 2004 മുതൽ മെഡിക്കൽ ഷോപ്പ് ജീവനക്കാരിയായ അന്നമ്മ കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ വീട്ടിലേക് മടങ്ങും വഴിയാണ് മുരിക്കും പുഴയിൽ നിന്നും ലോട്ടറി എടുത്തത്. 


.കാരുണ്യ ലോട്ടറി മാത്രമായിരുന്നു അന്നമ്മ എടുത്തിരുന്നത്. എന്നാൽ കാരുണ്യ ചികിൽസാ പദ്ധതിയുമായി ബന്ധപെട്ട് വിവാദങ്ങൾ ഉണ്ടായതോടെ ലോട്ടറിയെടുപ്പ് നിർത്തി. പിന്നീട് ഭാഗ്യമിത്ര ആരംഭിച്ചതോടെ സ്ഥിരമായി എടുത്ത് തുടങ്ങി. വീട്ടിലേകുള്ള യാത്രാമധ്യേ ഭർത്താവിനെ കൊണ്ടാണ് ടിക്കറ്റെടുപിച്ചത്. 

.വീട് നിർമ്മിച്ചതിന്റെ കടം വീട്ടുകയെന്നതാണ് അനന്മയുടെ പ്രധാന ആഗ്രഹം. കോവിഡ് വ്യാപിച്ചതോടെ ഭർത്താവിന്റെ ജോലി മേഖലയിലും മന്ദത അനുഭവപെട്ട് തുടങ്ങി. കഴിയും പോലെ മറ്റു ള്ളവർക്കു സഹായമെത്തിക്കാനും അന്നമ്മ തയ്യാണ്.

 സമ്മാനാർഹമായ BV 244770 നമ്പർ ടിക്കറ് SBI പാലാ ടൗൺ ബ്രാഞ്ചിൽ ഏൽപിച്ചു. തിരുവോണം ലക്കി സെന്ററാണ് സമ്മാനാർഹമായ ലോട്ടറി വിറ്റത്.


Post a Comment

0 Comments