Latest News
Loading...

അബീഷിന്റെ കൈക്കരുത്ത് ചൈനീസ് ഭീമന്റെ പരസ്യത്തിലും

100ലധികം തേങ്ങകൾ മുഷ്ടികൊണ്ട് ഇടിച്ചുപൊട്ടിച്ച് ഗിന്നസ് റെക്കോർഡിൽ ഇടം നേടിയ പൂഞ്ഞാർ സ്വദേശി അബീഷ് പി ഡൊമിനിക്കിനെ പരസ്യ നായകനാക്കി ചൈനീസ് മൊബൈൽ ബ്രാൻഡായ ഷവോമി. റെഡ്മി നോട്ട് 10T 5G ഫോണിന്റെ പരസ്യത്തിലാണ് അബീഷിന്റെ പ്രകടനവും ഉൾപ്പെടുത്തിയത്.




.എംഐയുടെ ഇൻഡ്യയിലെ പരസ്യഏജൻസി അബീഷിനെ നേരിട്ട് ബന്ധപ്പെട്ട് പരസ്യത്തിൽ അഭിന യിക്കാൻ ക്ഷണിക്കുകയായിരുന്നു. മുംബൈയിലെ പ്രത്യേക സ്റ്റുഡിയോയിലായിരുന്നു ചിത്രീകരണം. കഴിഞ്ഞയാഴ്ച ജൂലൈ 6ന് വിമാനമാർഗം മുംബൈയിലെത്തി ടിക്കറ്റും മറ്റ് സൗകര്യങ്ങളുമെല്ലാം ബാൻഡ്തന്നെ ഒരുക്കി നല്കി.

ഒരുമിനുട്ടിൽ 122 തേങ്ങകൾ ഇടിച്ചുപൊട്ടിക്കുന്നതാണ് പരസ്യത്തിലെ ഉള്ളടക്കം. എന്നാൽ ഒരു സെക്കൻഡിൽ 2.7ജിബി ഡൗൺലോഡ് സ്പീഡിനെ കുറിച്ച് എന്ത് പറയുന്നു എന്ന് ചോദിച്ചുകൊണ്ടാണ് പുതിയ 5ജി ഫോണിനെ പരിചയപ്പെടുത്തുന്നത്. മലയാളിയുടെ പ്രകടനം കൊണ്ട് തന്നെ പരസ്യ വീഡിയോ ഇതിനകം ഹിറ്റായി കഴിഞ്ഞു.

.പൂഞ്ഞാർ തെക്കേക്കര കൈപ്പള്ളി സ്വദേശിയായ അബീഷ്, രാജ്യമെമ്പാടും ഇതിനോടകം നിരവധി വേദികളിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. ചൈന, ജപ്പാൻ തുടങ്ങി വിവിധ രാജ്യങ്ങളുടെ ടെലിവി ഷൻ ഷോകളിലും പ്രകടനം ഇടം നേടി. കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിൽ ഫിസിക്കൽ ട്രെയിനറായി ജോലി നോക്കുകയാണ് അബീഷിപ്പോൾ.


Post a Comment

0 Comments