Latest News
Loading...

ഡോ.ജോജോ വി.ജോസഫിന് മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് യു.പി.സ്കൂൾ വിദ്യാർത്ഥികളുടെ ആദരം.

.ആരോഗ്യ മേഖലയിലെ സേവനങ്ങളെയും നേതൃത്വത്തെയും മുൻനിർത്തി ഡൈനർജിക് ബിസിനസ് സൊല്യൂഷൻ ഇൻഡ്യയിലെ മികച്ച 10 ഓങ്കോളജി സർജൻമാർക്ക് നൽകുന്ന ഗോൾഡൻ എയിം അവാർഡ് നേടിയ പൂർവ്വ വിദ്യാർത്ഥി ഡോ.ജോജോ വി.ജോസഫിന് ഡോക്ടേഴ്സ് ദിനത്തിൽ മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് യു.പി.സ്കൂൾ വിദ്യാർത്ഥികളുടെ ആദരം. 

 ഡോ.ജോജോയെ അഭിനന്ദിക്കാനായി വിദ്യാർത്ഥികൾക്കിടയിൽ ഇന്നലെ നടത്തിയ പോസ്റ്റർ രചനാ മത്സരത്തിലെ മികച്ചവ ഇന്ന് അദ്ദേഹത്തിന് അയച്ചുകൊടുക്കും. സ്കൂൾ, 'ഫെയ്സ് ഇറ്റ് ' എന്ന പേരിൽ നടത്തുന്ന കുടുംബാധിഷ്ഠിത തുടർപരിശീലന പരിപാടിയിൽ കഴിഞ്ഞ ദിവസം ഡോ. ജോജോ അതിഥിയായിരുന്നു. 



ഗ്രാമീണ സ്കൂളിൽ പഠിക്കുന്നതിൽ നിരാശരാവുകയല്ല മറിച്ച് അഭിമാനിക്കുകയാണ് വേണ്ടത് എന്ന് തന്റെ അനുഭവങ്ങൾ വിശദീകരിച്ച് ഡോക്ടർ വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുകയായിരുന്നു. സ്കൂളിന്റെ പുരോഗതിക്കായി എക്കാലവും ജാഗ്രത കാട്ടുന്ന പൂർവ്വവിദ്യാർത്ഥിയ്ക്ക് ലഭിച്ച അംഗീകാരത്തെ ആഘോഷമാക്കുകയാണ് പുതുതലമുറ വിദ്യാർത്ഥികൾ. കാരിത്താസ് ക്യാൻസർ സെന്ററിലെ സീനിയർ കൺസൽട്ടന്റ് ക്യാൻസർ സർജനാണ് ഡോ.ജോജോ വി.ജോസഫ്.

Post a Comment

0 Comments