Latest News
Loading...

സമയം കൂട്ടി, തിങ്കള്‍ മുതല്‍ ബാറുകള്‍ രാവിലെ 9ന് തുറക്കും

ബാറുകളുടെ സമയം കൂട്ടി, തിങ്കള്‍ മുതല്‍ ബാറുകള്‍ രാവിലെ 9ന് തുറക്കും; തിരക്ക് ഒഴിവാക്കാൻ നടപടി

സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തനസമയം കൂട്ടി. തിങ്കള്‍ മുതല്‍ ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും രാവിലെ ഒമ്പത് മണിക്ക് തുറക്കും. നിലവില്‍ രാവിലെ 11 മണി മുതല്‍ വൈകുന്നേരം ഏഴ് മണി വരെയാണ് ബാറുകള്‍ പ്രവര്‍ത്തിക്കുന്നത്. 

.ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ തിരക്ക് കുറയ്ക്കുന്നതിനാണ് പ്രവര്‍ത്തനസയം കൂട്ടുന്ന നടപടിയെന്നാണ് വിശദീകരണം.

.കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്നു സർക്കാർ ഉത്തരവിൽ പറയുന്നു. മദ്യവിൽപനശാലകൾക്കു മുന്നിലുള്ള തിരക്ക് ഒഴിവാക്കണമെന്ന് ഹൈക്കോടതിയും നിർദേശിച്ചിരുന്നു


Post a Comment

0 Comments