Latest News
Loading...

മലയോര മേഖലകളെ ഒഴിവാക്കിയാൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കും: അഡ്വ.ഷോൺ ജോർജ്

 മലങ്കരയിൽ നിന്നും വെള്ളമെത്തിക്കുന്ന രാമപുരം കുടിവെള്ള പദ്ധതിയിൽ നിന്നും മലയോര മേഖലകളായ മൂന്നിലവ്,തലനാട്,തീക്കോയി,തലപ്പലം എന്നീ പഞ്ചായത്തുകളെയും ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയേയും ഒഴിവാക്കിയാൽ ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ ഷോൺ ജോർജ് പറഞ്ഞു. 

ആദ്യം ഈ പദ്ധതിയിൽ ഈ പഞ്ചായത്തുകൾ ഉൾപ്പെട്ടിരുന്നില്ല. അതിനുശേഷം നിരവധി നിവേദനങ്ങളുടെയും പരിശ്രമങ്ങളുടെയും ഫലമായാണ് ഈ പഞ്ചായത്തുകളെ ഉൾപ്പെടുത്തിയത്, ഇതിനായുള്ള സർവ്വേ നടപടികളും പൂർത്തിയായി. 

കോട്ടയം ജില്ലയിൽ ഏറ്റവുമധികം കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളായ മേലുകാവ്, ഇരുമാപ്ര,വാളകം,മേച്ചാൽ, പാഴുക്കാക്കാനം, നെല്ലാപാറ,മങ്കൊമ്പ്, അടുക്കം,തലനാട്, വെള്ളികുളം ഉൾപ്പടെയുള്ള പ്രദേശങ്ങളെ പൂർണമായും ഉൾപ്പെടുത്തിയാണ് സർവ്വേ പൂർത്തിയാക്കിയത്. അതോടൊപ്പം കളത്തൂക്കടവ് വഴി  തലപ്പലം പഞ്ചായത്തിലും ഈരാറ്റുപേട്ട  മുനിസിപ്പാലിറ്റിയിലും വെള്ളമെത്തിക്കുന്ന പദ്ധതിയാണ് വാട്ടർ അതോറിറ്റി  തയ്യാറാക്കിയിരിക്കുന്നത്. 

എന്നാൽ ഈ പദ്ധതി അട്ടിമറിക്കുന്ന നിലപാടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വർഷത്തിൽ എട്ടുമാസവും കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന ഈ പ്രദേശങ്ങൾ ഒഴിവാക്കിയുള്ള ഒരു പദ്ധതിയും അനുവദിക്കില്ലെന്ന് ഷോൺ ജോർജ് പറഞ്ഞു.

Post a Comment

0 Comments