Latest News
Loading...

വാഗമണ്‍ റോഡ് പുനരുദ്ധാരണം വേഗത്തിലാക്കും: അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട -  വാഗമണ്‍ പാതയുടെ പുനരുദ്ധാരണ നിര്‍മാണം
അടിന്തിരമായി ആരംഭിച്ച് സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന്
ആവശ്യപ്പെട്ട് നിയമസഭയില്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ
സബ്മിഷന്‍ ഉന്നയിച്ചു.
കിഫ്ബി പദ്ധതിയില്‍ ഈ പാതയ്ക്ക്  63.99 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും നിര്‍മാണച്ചുമതല റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍
കമ്പനി കേരളയെ ഏല്‍പ്പിച്ചതായും   പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്
സബ്മിഷന് മറുപടിയായി അറിയിച്ചു.

റോഡ് നിര്‍മ്മാണത്തിനായി സ്ഥലം അധികമായി  ഏറ്റെടുക്കുന്നതിന്  അന്തിമ
രൂപരേഖ റവന്യൂവകുപ്പിന് കൈമാറിയതായും, റവന്യൂ വകുപ്പ് സ്ഥലം ഏറ്റെടുത്ത് നല്‍കുന്ന പ്രകാരം  റോഡ് നിര്‍മാണം  ടെന്‍ഡര്‍ ചെയ്യുമെന്നും  മന്ത്രി
മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.
വാഗമണ്‍, കുട്ടിക്കാനം, പീരുമേട് പ്രദേശങ്ങളുടെ ടൂറിസം, വാണിജ്യ
വികസനത്തിന് നേട്ടമാകുന്ന പ്രധാന പാതയാണിത്. 

കൂടാതെ കോട്ടയം -ഇടുക്കി
ജില്ലകളെ ബന്ധിക്കുകയും പ്രദേശത്തിന്റെ വികസനത്തിന് കരുതലാവുകയും
ചെയ്യുന്ന പാതയ്ക്ക് പ്രാദേശികമായ പ്രാധാന്യം ഏറെയുണ്ട്. നിരവധി
വിദ്യാഭ്യാസ, ആധ്യാത്മിക സ്ഥാപനങ്ങളിലേക്കും കാര്‍ഷിക പ്രാധാന്യമുള്ള മേഖലകളിലേക്കും ഗതാഗതം വേഗത്തിലാക്കുന്ന ഈ പ്രധാന പാത നവീനരീതിയില വിപുലീകരിക്കാനുള്ള പദ്ധതിയ്ക്ക് രൂപരേഖ തയാറാക്കിയിരിക്കുന്നത്.


നടപടി ക്രമങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തികരിച്ച് നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍
എംഎല്‍എ അറിയിച്ചു.

Post a Comment

0 Comments