Latest News
Loading...

കാറ്റഗറി മാറ്റം ; വ്യാപാരസ്ഥാപനങ്ങൾ അടപ്പിച്ചതിൽ പ്രതിഷേധം


ടിപിആർ നിരക്ക് ഉയർന്നതിനെ തുടർന്ന് വ്യാപാരസ്ഥാപനങ്ങൾ പെട്ടെന്ന് അടയ്ക്കാനുള്ള നിർദേശത്തിനെതിരെ വ്യാപാരികൾക്ക് വിമർശനം. മുൻപ് നിയന്ത്രണങ്ങൾ കുറവായിരുന്ന പഞ്ചായത്തുകൾ പെട്ടെന്ന് കാ റ്റഗറി മാറിയതോടെയാണ് വ്യാപാരസ്ഥാപനങ്ങൾ അടയ്ക്കണമെന്ന നിർദേശം വന്നത്.

ഇളവുകളുണ്ടായിരുന്ന പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ പോലീസെത്തി വ്യാപാരസ്ഥാപനങ്ങൾ അടപ്പിക്കുകയായിരുന്നു.  ഇന്നലെ അവസാനിച്ച ആഴ്ചയിൽ പഞ്ചായത്തിലെ ടിപിആർ നിരക്ക് 10.99 ആയി ഉയർന്ന തോടെയാണ് കടകൾ അടയ്ക്കണമെന്ന നിർദേശം വന്നത്.

ബി കാറ്റഗറിയിലേയ്ക്ക് മാറിയതോടെ വ്യാപാരസ്ഥാപനങ്ങൾ തിങ്കൾ, ബുധൻ വെള്ളി ദിവസങ്ങളിൽ മാത്രമാണ് പ്രവർത്തിക്കാനാവുക. ചൊവ്വാഴ്ചയായ ഇന്ന് തുറന്ന കടകൾ അടയ്ക്കണമെന്നാണ് പോലീസ് നിർ ദേശിച്ചത്. എന്നാൽ നേരത്തെ ഇത് സംബന്ധിച്ച് അറിയിപൊന്നും നല്കിയിരുന്നില്ല. കടകൾ തുറന്നിട്ടുണ്ടാ വുമെന്ന ധാരണയിൽ വിദൂരമേഖലകളിൽ നിന്നും എത്തിയവരും നിരാശരായി മടങ്ങി.

തുറന്ന സ്ഥാപനങ്ങൾ പെട്ടെന്ന് അടപ്പിച്ച നടപടിയിലാണ് വ്യാപാരികൾ വിമർശനം ഉന്നയിച്ചത്. ടിപിആർ കാറ്റഗറി മാറിയതടക്കം നേരത്തെ പരസ്യപ്പെടുത്തണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു. അതേസമയം, കോവിഡ് കണക്കുകൾ ക്ലോസ് ചെയ്തതിൽ വന്ന അപാകതയാണ് കാറ്റഗറി മാറ്റത്തിന് കാരണമായതെന്നും നാളെ കണക്ക് ലഭിക്കുമ്പോൾ പഞ്ചായത്തിലെ ടിപിആർ 5-ൽ താഴെ എത്തുമെന്നും തെക്കേക്കര പ്രസിഡന്റ് ജോർജ്ജ് അത്തിയാലിൽ പറഞ്ഞു.

Post a Comment

0 Comments