Latest News
Loading...

ആവശ്യക്കാരിലേക്ക് സഹായം എത്തിക്കുന്നത് മാതൃകാപരം : മാർ. ജോസഫ് കല്ലറങ്ങാട്ട്

പാലാ: ആവശ്യക്കാരിലേക്ക് പ്രതികൂല സാഹചര്യങ്ങളിലും സഹായം എത്തിക്കുന്നത് മാതൃകാപരവും യഥാർത്ഥ സാമൂഹ്യ ശുശ്രൂഷയുമാണന്ന് മാർ. ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. കോവിഡ്മഹാമാരിയുടെ രണ്ടാം തരംഗത്തിൽ നാട് നിശ്ചലമാകുമ്പോൾ കോവിഡ്‌രോഗികൾക്കൊപ്പം ആശുപത്രികളിലും മറ്റും കൂടെ നിൽക്കുവാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റികൊടുക്കുവാൻ സാധിക്കുന്നതും കോവിഡ്‌രോഗിമരണപ്പെട്ടാൽ മൃതദേഹ സംസ്കാരത്തിന് പങ്കാളികളാകുന്നതും എടുത്തുപറയേണ്ട നന്മകളാണന്നും ബിഷപ്പ് തുടർന്നുപറഞ്ഞു. 

പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി, എസ്.എം.വൈ.എം., കുടുംബ കൂട്ടായ്മ , പിതൃവേദി, തുടങ്ങി വിവിധ സംഘടനകളുടെ സഹകരണത്തോടെ രൂപീകരിച്ചിരിക്കുന്ന സമരിറ്റൻ ടാസ്ക് ഫോഴ്സ് അംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്. വികാരി ജനറാൾ മോൺ. ജോസഫ് മലേപറമ്പിൽ അദ്ധ്യക്ഷനായിരുന്നു.

 പി.എസ്. ഡബ്ളിയു.എസ് ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ, എസ്.എം.വൈ.എം. ഡയറക്ടർ ഫാ.തോമസ് സിറിൾ തമ്മിൽ , കെയർഹോംസ് ഡയറക്ടർ ഫാ ജോർജ് നെല്ലിക്ക ചെരുവിൽ പുരയിടം, ജീസസ് യൂത്ത് ഡയറക്ടർ ഫാ. കുര്യൻ മറ്റം, ഫാ.ജോൺ ഇടേട്ട്, ഡാന്റീസ് കൂനാനിക്കൽ, സിബി കണിയാംപടി, പി.വി.ജോർജ് പുരയിടം, അഡ്വ. സാംസണ്ണി, കെവിൻ മുങ്ങാമാക്കൽ, ജോസ് നെല്ലിയാനി, സാജു വടക്കേൽ , ബ്രദർ . ജിബിൻ തോമസ്, ബ്രദർ സേവ്യർ മുക്കുടിക്കാട്ടിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. 

രൂപതയിലെ കെയർ ഹോമുകളിലേക്കുള്ള മെഡിക്കൽ കിറ്റിന്റെ വിതരണവും അണുനശീകരണത്തിനായുളള ഫോഗിങ്ങ് മെഷീന്റെ ഉദ്ഘാടനവും ബിഷപ്പ് നിർവ്വഹിച്ചു.

Post a Comment

0 Comments