Latest News
Loading...

വായനദിനഗാനം ശ്രദ്ധേയമാകുന്നു

വായനദിനത്തോടനുബന്ധിച്ച് ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ്സിലെ കൊച്ചുകൂട്ടുകാർ ആലപിച്ച വായനദിനാഗാനം ശ്രദ്ധേയമാകുന്നു. സ്‌കൂൾ ഹെഡ്‌മിസ്രസ് സിസ്റ്റർ ഷൈനി ജോസഫിന്റെ നേതൃത്വത്തിൽ തെരേസ് വി. റെജി, നിയ അന്ന ഷാജി, ലിയ പോൾ, എവ് ലിൻ പ്രമോദ് എന്നിവർ ചേർന്ന് ആലപിച്ച "മനസ്സിന്റെ മണിച്ചെപ്പിൽ" എന്ന ഗാനം വിക്ടേഴ് ചാനലും സംപ്രേഷണം ചെയ്തിരുന്നു.

ഗാനരചന, സംഗീതസംവിധാനം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് സംഗീതാധ്യാപകനായ ശ്രീ. ജോയ് തലനാടാണ്. പശ്ചാത്തലസംഗീതമൊരുക്കി റെക്കോഡിങ്, മിക്സിങ് എന്നിവ ചെയ്തിരിക്കുന്നത് സ്കൂളിലെതന്നെ അധ്യാപകനായ റ്റിജോ സേവ്യർ ആണ്. 

https://youtu.be/eqKqVY6J_1k

Post a Comment

0 Comments