Latest News
Loading...

സന്നദ്ധ രക്തദാനം നടത്തി ശ്രദ്ധേയമായി മീനച്ചിൽ S.N.D.P യൂണിയൻ


പാലാ: കോവിഡ് കാലത്ത് രക്തദാതാക്കളെ കിട്ടാനില്ലാതെ രോഗികളും ബന്ധുക്കളും ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യത്തിൽ
എസ് എൻ ഡി പി യോഗം മീനച്ചിൽ യൂണിയനിലെ വനിതാ സംഘത്തിൻ്റെയും യൂത്ത് മൂവ്മെൻ്റിൻ്റെയും നേതൃത്വത്തിൽ സന്നദ്ധ രക്തദാനം നടത്തി.

 ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായിട്ടാണ് സന്നദ്ധ രക്തദാന ക്യാമ്പു നടത്തിയത്. 
പാലാ ബ്ലഡ് ഫോറവുമായി സഹകരിച്ചാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. കേരളാ സ്റ്റേറ്റ് എയ്ഡ്സ് കൺട്രേൾ സൊസൈറ്റി, ജില്ലാ ആരോഗ്യ വകുപ്പ്, നാഷണൽ ഹെൽത്ത് മിഷൻ, ലയൺസ് - എസ് എച്ച് എം സി ബ്ലെഡ് ബാങ്ക് എന്നിവരുടെ സഹകരണത്തോടെയാണ് രക്തദാന ക്യാമ്പ് നടത്തിയത്. നിരവധി പ്രവർത്തകർ ക്യാമ്പിൽ പങ്കെടുത്ത് രക്തം നൽകി. 

ക്യാമ്പിൻ്റെ ഉദ്ഘാടനം പാലാ മുൻസിപ്പൽ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര നിർവ്വഹിച്ചു, യൂണിയൻ വനിതാ സംഘം ചെയർപേഴ്സൺ മിനർവ്വ മോഹൻ അദ്ധ്യക്ഷത വഹിച്ചു.
പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷീബു തെക്കേമറ്റം രക്തദാന സന്ദേശം നല്കി. യൂണിയൻ അഡ്മിനിസ്ട്രേറ്റ് കമ്മിറ്റി അംഗങ്ങളായ സി.ടി.രാജൻ, ഗിരിഷ് മീനച്ചിൽ, യൂത്ത് മൂവ്മെൻറ് ജില്ലാ സെക്രട്ടറി അനീഷ് ഇരട്ടയാനി, വനിതാസംഘം കൺവീനർ സോളി ഷാജി, യൂത്ത് മൂവ്മെൻ്റ് കൺവീനർ അരുൺ കുളംമ്പള്ളി, ബ്ലഡ് ഫോറം ഡയറക്ടർ ബോർഡ് അംഗം കെ.ആർ.സൂരജ്, സിസ്റ്റർ അനിലിറ്റ്, ഡോക്ടർ അജിത്ത് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ബിന്ദു സജികുമാർ, സനൽ പൂഞ്ഞാർ, സുമോദ് വളയത്തിൽ, സാബു മുകളേൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി. 

ക്യാമ്പ് നയിച്ചത് ലയൺസ് - എസ് എച്ച് എം സി ബ്ലഡ് ബാങ്ക് കോട്ടയം ആണ്.
കോവിഡ് 19 ൻ്റെ സാഹചര്യത്തിൽ രക്തത്തിന് ക്ഷാമം നേരിടുന്ന ഈ സമയത്ത് സന്നദ്ധ രക്തദാന ക്യാമ്പുകൾ നടത്തുവാൻ താല്പര്യമുള്ള സംഘടനകളും വ്യക്തികളും മുമ്പോട്ടു വരണമെന്ന് പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം ആവശ്യപ്പെട്ടു.




Post a Comment

0 Comments