Latest News
Loading...

ലോക പരിസ്ഥിതി ദിനത്തോട്‌ അനുബന്ധിച്ചു വാർഡ് മെമ്പർ ഷീബ റാണിയുടെ നേതൃത്വത്തിൽ വൃക്ഷ തൈകള്‍ നട്ടു.

പുലിയന്നൂർ : ലോക പരിസ്ഥിതി ദിനത്തോട്‌ അനുബന്ധിച്ചു വാർഡ് മെമ്പർ ഷീബ റാണിയുടെ നേതൃത്വത്തിൽ വൃക്ഷ തൈകള്‍ നട്ടു. കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തിയ ചടങ്ങ് അരുണാപുരം ശ്രീരാമകൃഷ്ണ ആശ്രമം മഠാതിപതി
സംപുജ്യ വിതസംഗനന്ദ സ്വാമിയും അരുണാപുരം സെന്റ്. തോമസ് പള്ളി വികാരി ഫാ. മാത്യു പുല്ലുകാലായിലും ചേർന്ന് ഉത്ഘാടനം നിർവഹിച്ചു.

വാർഡ് മെമ്പർ ഷീബ റാണി പരിസ്ഥിതി ദിന സന്ദേശം നല്‍കി. പുലിയന്നൂരിൽ അങ്ങോളും ഇങ്ങോളം പൊതു സ്ഥലങ്ങളിൽ വൃക്ഷ തൈകൾ നട്ടു പരിപാലിച്ചു വളർത്തിയ ശ്രീ. ഈ. എസ്. രാധാകൃഷ്ണനെ ചടങ്ങിൽ പൊന്നാട അണിയിച്ചു ആദരിച്ചു.വേണുഗോപൽ വി.എസ്, റ്റി. ആർ നരേന്ദ്രൻ, സമ്പത്ത് വണ്ടാനത്ത്, എൻ. വാസുദേവൻ,വിനോദ് മുന്നകര,സുനിൽ തെക്കലക്കാട്ടിൽ, ഡോ. പി.സി. ഹരികൃഷ്ണൻ, പ്രകാശ് ഇലവനാൽ, അർജുൻ റാം ശങ്കർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments