Latest News
Loading...

പാലാ ഡിപ്പോയ തകർക്കുവാൻ ശ്രമം: കോൺഗ്രസ്സ് സേവാദൾ

പാലാ- '. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാലാ കെ .സ്.ആർ.ടി.സി.ഡി പ്പോയിൽ നിന്നും ഇരുപത്തി എട്ടോളം കാലപ്പഴക്കം കുറഞ്ഞ ബസുകൾ മാറ്റി മറ്റ് ഡിപ്പോകൾക്ക് അയക്കുക വഴി കേരളത്തിലെ തന്നെ ഒന്നാം നിരയിൽ നിൽക്കുകയും ലാഭകരമായി സർവ്വീസുകൾ നടത്തുകയും ചെയ്തിരുന്ന പാലാ ഡിപ്പോയെ സ്വകാര്യ മേഖലയെ സഹായിക്കുന്നതിനായി തകർക്കുവാൻ ശ്രമിക്കുകയാണന്ന് കോൺഗ്രസ്സ് സേവാദൾ യോഗം ആരോപിച്ചു. 

ലോക്ഡൗണിന് ശേഷം പഴയത് പോലെ സർവ്വീസുകൾ നടത്തുവാനും കൊടുത്തയച്ച ബസ്സുകൾ മടക്കി കൊണ്ടുവരുവാനും അധികൃതർ തയ്യാറായില്ലങ്കിൽ യാത്രക്കാരെയും .പൊതു ജനങ്ങളെയും ചേർത്ത് ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.

 സേവാദൾ നിയോജക മണ്ഡലം പ്രസിഡൻ്റ് മാത്യു അരീക്കൻ അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ്സ് ബ്ലോക്ക് ജന:സെക്രറട്ടറി പ്രേംജിത്ത് ഏർത്തയിൽ ഉദ്ഘാടനം ചെയ്തു. വി.സി. പ്രിൻസ്തോമസ്സുക്കുട്ടി നെച്ചിക്കാട്ടിൽ, കുഞ്ഞുമോൻ പാലക്കൽ, ബേബി കീപ്പുറം, ആൻ്റണി വരാച്ചേരി എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments