Latest News
Loading...

ലക്ഷദീപിന് ഐക്യദാർട്യം: SDPI കോട്ടയം ഹെഡ്‌പോസ്‌റ്റോഫീസിന് മുൻപിൽ പ്രതിഷേധിച്ചു.


കോട്ടയം: ലക്ഷദ്വീപിന്റെ സമാധാനവും സ്വാതന്ത്ര്യവും തകര്‍ക്കാനുള്ള സംഘപരിവാര്‍ അജണ്ടയ്‌ക്കെതിരേ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് SDPI കോട്ടയം ജില്ലാ കമ്മിറ്റി കോട്ടയം ഹെഡ്പോസ്റ്റൊഫീസിന് മുൻപിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് പ്രതിഷേധം സംഘടിപ്പിച്ചു. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോദ പട്ടേലിനെ തിരിച്ചു വിളിക്കണമെന്നാശ്യപ്പെട്ട് ആയിരുന്നു പ്രതിഷേധം.

ദ്വീപ് ജനതയുടെ സ്വാതന്ത്ര്യത്തെയും സംസ്‌കാരത്തെയും തകര്‍ത്തെറിഞ്ഞ് ടൂറിസത്തിന്റെ മറവില്‍ ദ്വീപ് മുഴുവനായും കോര്‍പ്പറേറ്റ് കുത്തകകള്‍ക്ക് തീറെഴുതുകയും, കാവി വൽക്കരിക്കുവാനുമാണ്  അഡ്മിനിസ്‌ട്രേറ്റര്‍ ശ്രമിക്കുന്നതെന്ന് ജില്ലാ പ്രസിഡന്റ്
യു നവാസ് പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. 

ദീപിന് ഐക്യദാർട്യം പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ ജനറൽ സെക്രട്ടറി അൽത്താഫ് ഹസ്സൻ പ്രതിജ്ഞചൊല്ലുകയും ചെയ്തു.
ജില്ലാ സെക്രട്ടറി മുഹമ്മദ്‌ സാലി, കോട്ടയം മണ്ഡലം പ്രസിഡന്റ് അനസ് മുണ്ടകം, ഏറ്റുമാനൂർ മണ്ഡലം പ്രസിഡന്റ് നൗഷാദ് തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കാളിയായി

Post a Comment

0 Comments