Latest News
Loading...

റബ്ബർ വിലസ്ഥിരതാപദ്ധതി നിർത്തലാക്കുവാനുള്ള നീക്കം ഉപേക്ഷിക്കണം: കോൺഗ്രസ്സ്


കോട്ടയം: റബർ വിലസ്ഥിരതാപദ്ധതിയിൽ കുടിശിക നല്കുന്നതിനു മാത്രം തുക വകയിരുത്തിയിരിക്കുന്നത് പദ്ധതി നിർത്തലാക്കുന്നതിൻ്റെ സൂചനയാണന്ന് ഡി.സി.സി.പ്രസിഡൻറ് ജോഷി ഫിലിപ്പ് പറഞ്ഞു .പദ്ധതിയുടെ തുടർച്ചക്കു വേണ്ടി ബഡ്ജറ്റിൽ തുകയൊന്നും വകയിരുത്തിയിട്ടില്ല. കഴിഞ്ഞ എട്ടു ബജറ്റുകളിലും റബർ വിലസ്ഥിരതാപദ്ധതിക്കു വേണ്ടി 500 കോടി രൂപ വീതം വകയിരുത്തിയിരുന്നു. എന്നാൽ ഇപ്രാവശ്യം കുടിശിക നല്കുന്നതിനു വേണ്ടി 50 കോടി മാത്രമാണ് വക കൊള്ളിച്ചിട്ടുള്ളത്.120 കോടിയോളം കുടിശിക കർഷകർക്ക് കിട്ടുവാനുണ്ട്.

 റബറിൻ്റെ താങ്ങുവില 250 രൂപയാക്കുമെന്ന് എൽ.ഡി.എഫ് വാഗ്ദാനം നൽകിയിട്ടും ബജറ്റിൽ ഒരു രൂപ പോലും ഉയർത്താതെ റബർ കർഷകരെ വഞ്ചിച്ചിരിക്കുകയാണ്.കഴിഞ്ഞ അഞ്ചു വർഷത്തിനിടക്ക് 20 രൂപ മാത്രമാണ് താങ്ങുവില വർദ്ധിപ്പിച്ചത്.തുക മുഴുവൻ കുടിശിക ആയതോടെ കർഷകർക്ക് ഇതുവരെ ഇതിൻ്റെ പ്രയോജനം ലഭിച്ചിട്ടുമില്ല. റബർ മേഖലയുടെ പ്രതിസന്ധി പരിഹരിക്കുവാൻ മുൻ യു.ഡി.എഫ് സർക്കാർ നടപ്പാക്കിയ വിലസ്ഥിരതാപദ്ധതി രാജ്യത്തിനു പോലും മാതൃകയായി മാറിയതാണ്.ഇത് നിർത്തലാക്കുവാനുള്ള നീക്കം ചെറുത്തു പരാജയപ്പെടുത്തുമെന്ന് ഡി.സി.സി.പ്രസിഡൻ്റ് പറഞ്ഞു.

Post a Comment

0 Comments