Latest News
Loading...

പിണ്ണാക്കനാട് - പാറത്തോട് റോഡിന് ഫണ്ട് അനുവദിച്ചു

ഈരാറ്റുപേട്ട: തകർന്നുകിടക്കുന്ന പിണ്ണാക്കനാട് - പാറത്തോട് റോഡ് റീടാറിംഗും അറ്റകുറ്റപ്പണികളും നടത്തി പുനരുദ്ധരിച്ച് ഗതാഗത യോഗ്യമാക്കുന്നതിന് 75 ലക്ഷം രൂപ ഫണ്ട് അനുവദിച്ചതായി പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു. ദേശീയപാത 183നെയും കാഞ്ഞിരപ്പള്ളി - കാഞ്ഞിരംകവല സംസ്ഥാനപാതയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഏറെ യാത്ര പ്രാധാന്യമുള്ളതുമായ പത്ത് കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് യാത്രാക്ലേശം പരിഹരിച്ച് സഞ്ചാരയോഗ്യമാകുന്നതോടെ ഈരാറ്റുപേട്ട ഭാഗത്തുനിന്നും മുണ്ടക്കയം, കുമളി, കട്ടപ്പന പ്രദേശങ്ങളിലേക്ക് ഉള്ള യാത്ര ദൂരവും കുറയും. പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് ടെൻഡർ നടപടികൾ സ്വീകരിച്ചതായും എംഎൽഎ അറിയിച്ചു.

Post a Comment

0 Comments