Latest News
Loading...

വീടും നാടും ഫലസമൃദ്ധമാവണം : മാർ ജേക്കബ് മുരിക്കൻ

 പാലാ: സ്ഥാപനാങ്കണങ്ങളും പുരയിടങ്ങളും ഫലവൃക്ഷങ്ങളാൽ സമൃദ്ധമായി വീടും നാടും ഭക്ഷ്യ സ്വയം പര്യാപ്തയ്ക്കും കാർഷിക സംസ്കാരത്തിനും അനുരൂപമാകണമെന്ന് ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ അഭിപ്രായപ്പെട്ടു. ലോക പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി സംഘടിപ്പിച്ച ഫലവൃക്ഷ തൈ വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മാർ. മുരിക്കൻ .

 പാലാ ബിഷപ്പ് ഹൗസിൽ നടന്ന ചടങ്ങിൽ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അദ്ധ്യക്ഷനായിരുന്നു. അരമനയങ്കണം നല്ലൊരു കൃഷിയിടമാണന്നും ഇതു പോലെ എല്ലാ സ്ഥാപനാങ്കണങ്ങളും ഹരിതാഭമാകേണ്ടതുണ്ടന്നും മാർ. കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. പാലാ ജനമൈത്രി പോലീസ് ഓഫീസർ കെ.വി.ഷാജി, പി.ആർ. ഒ ജോ ബെൻ ജോർജ് എന്നിവർ പിതാക്കൻമാരിൽ നിന്ന് പാലാ പോലീസ് സ്റ്റേഷൻ പരിസരത്ത് നട്ടുവളർത്തുവാനുള്ളഫലവൃക്ഷ തൈകൾ ഏറ്റുവാങ്ങി. 

പി.എസ്.ഡബ്ളിയു.എസ് ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ , മുൻസിപ്പൽ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലം പറമ്പിൽ , ഡാന്റീസ് കൂനാനിക്കൽ, ഷിബു തെക്കേ മറ്റം, സന്മനസ് ജോർജ് , പി. വി.ജോർജ് പുരയിടം, ബ്രദർ . ജിബിൻ തോമസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. 

പാലാ ഡി വൈ എസ്.പി. ഓഫീസ്, സർക്കിൾ ഇൻസ്പക്ടർ ഓഫീസ്, പാലാ സബ് ജയിൽ തുടങ്ങി വിവിധ ഓഫീസ് അങ്കണങ്ങളിലേക്കും ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു. രൂപതയുടെ 171ഇടവക പള്ളികളിലെ വിവിധ സംഘടനകളുടെയും കോൺവെന്റുകളുടെയും ആഭിമുഖ്യത്തിൽ പ്രാദേശികമായി ഫലവൃക്ഷ തൈകൾ, പച്ചക്കറിതൈകൾ, ഗ്രോബാഗുകൾ തുടങ്ങിയവ വിതരണം ചെയ്യുവാനാഗ്രഹിക്കുന്നവർ പാലാ സെന്റ് തോമസ് പ്രസിനു സമീപമുള്ള അഗ്രിമ കാർഷിക നഴ്സറിയുമായോ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുമായോ ബന്ധപ്പെടണമെന്ന് ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ അറിയിച്ചു.

Post a Comment

0 Comments